ശ്രീലങ്കയിൽ സുനാമി മുന്നറിയിപ്പുമായി സോഷ്യൽ മീഡിയ. സോഷ്യൽ മീഡിയയിലെ പ്രചാരണം ശ്രീലങ്കയിലെ ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ജനങ്ങൾ പരിഭ്രാന്തിയിൽ ആയതോടെ ഇത് വ്യാജ പ്രചരണമാണെന്ന് കാലാവസ്ഥ വകുപ്പ് വിശദീകരിച്ചു. ഇതിനിടെ ശ്രീലങ്കൻ ദുരന്തനിവാരണ സേനയുടെ പത്രക്കുറിപ്പായി ഇന്നലത്തെ തീയതിയിൽ സുനാമി മുന്നറിയിപ്പ് പ്രചരിച്ചതും ആളുകളെ കൂടുതൽ സംശയത്തിലാക്കി.
ശ്രീലങ്കയിൽ ഇന്നലെ നടത്തിയ സുനാമി മോക്ക്ഡ്രിൽ ആണ് സോഷ്യൽ മീഡിയയിൽ സുനാമി മുന്നറിയിപ്പായി പ്രചരിച്ചതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ വ്യാഴാഴ്ച ഇൻഡോനേഷ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയായ സുമാത്രയിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ഇതും സുനാമിക്ക് കാരണമെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം പെൻസിസർ സെലാറ്റൻ ജില്ലയിൽ നിന്ന് 36 കിലോമീറ്റർ തെക്ക് കിഴക്കായി കരയിൽ 82 കിലോമീറ്റർ താഴ്ചയിലാണ്ആണ് ഭൂകമ്പം ഉണ്ടായത്. എന്നാൽ ഭൂകമ്പത്തിൽ നിന്നുള്ള ഭൂചലനങ്ങൾ സുനാമിക്ക് കാരണമായകില്ലെന്ന് ഇന്തോനേഷ്യയുടെ കാലാവസ്ഥ വകുപ്പായ B.M.K.G പ്രസ്താവിച്ചു.
ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ശ്രീലങ്കയിലെ കാലാവസ്ഥ വകുപ്പിൽ നിന്നും വൈകിട്ട് വരെ നിലവിൽ സുനാമി മുന്നറിയിപ്പ് ഇല്ല എന്ന പ്രസ്താവന ഉണ്ടായിരുന്നെങ്കിലും സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം നടക്കുകയായിരുന്നു. കന്യാകുമാരി കടലിൽ ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ഇന്നലെ മുതൽ ഈ മാസം ആറു വരെ ശക്തമായ കാറ്റിനെ തുടർന്ന് മത്സ്യബന്ധനവും നിരോധിച്ചിരുന്നു. ഇതും സുനാമിയുടെ ഭാഗമാണെന്ന് ശ്രീലങ്കയിലെ ആളുകൾ തെറ്റിദ്ധരിച്ചു.ഒടുവിൽ പലതവണ ശ്രീലങ്കൻ കാലാവസ്ഥ വകുപ്പ് വിശദീകരണവുമായി രംഗത്തെത്തി.