പൂജപ്പുരയിലേത് ഡെസ്റ്റ് ഡെവിൾ പ്രതിഭാസം; ചൂട് കൂടുന്നതിൻ്റെ സൂചന
ഇന്നലെ തിരുവനന്തപുരത്ത് പൂജപ്പുര മൈതാനത്ത് ഉണ്ടായ പ്രതിഭാസം ചുഴലിക്കാറ്റല്ലെന്നും Dust Devil എന്ന പ്രതിഭാസമാണെന്നും Metbeat Weather ലെ നിരീക്ഷകർ. അമേരിക്കയിലും മറ്റും കണ്ടുവരുന്ന ടൊർണാഡോയുടെ ചെറിയ രൂപമാണ് ഇത്. ചൂട് കൂടുന്നതിന്റെ ഭാഗമായി തുറസ്സായ സ്ഥലങ്ങളിലുണ്ടാകുന്ന ഡസ്റ്റ് ഡെവിൾ എന്ന പ്രതിഭാസമാണിതെന്നും സംസ്ഥാനത്ത് ചൂട് കൂടുന്നതിന്റെ സൂചനയാണ് ഇതൊന്നും Metbeat Weather പറയുന്നു.
തിരുവനന്തപുരത്ത് ചുഴലിക്കാറ്റ് ഉണ്ടായി എന്ന രീതിയിൽ ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വസ്തുതയല്ല. ഇന്ത്യൻ മഹാസമുദ്രത്തിലെ അറബിക്കടലിലെ ബംഗാൾ ഉൾക്കടലിലോ ചുഴലിക്കാറ്റോ ന്യൂനമർദ്ദമോ നിലവിലില്ല. ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന് മുൻപ് ന്യൂനമർദ്ദം രൂപപ്പെടുകയും തുടർന്ന് അത് നാലു ഘട്ടങ്ങളിലായി ശക്തിപ്പെടുകയും ചെയ്ത ശേഷമാണ് ചുഴലിക്കാറ്റ് ഉണ്ടാകുന്നത്.
തിരുവനന്തപുരത്ത് ഉണ്ടായത് ചൂട് കൂടിയതിനെ തുടർന്നുള്ള ഡെസ്റ്റ് ഡെവിൾ ആണ്. ചൂട് കടുക്കുന്നതിന്റെ സൂചനയാണ്.
പൂജപ്പുര മൈതാനത്ത് വെള്ളിയാഴ്ച അപ്രതീക്ഷിത Dust devil ഉണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മൈതാനത്തിന്റെ മധ്യത്തിൽനിന്ന് പൊടി ചുഴിയായി ഉയർന്നുപൊങ്ങിയത്.
2020 ൽ ചങ്ങനാശേരിയിലും സമാന രീതിയിൽ ഈ പ്രതിഭാസം ഉണ്ടായിരുന്നു. ചങ്ങനാശേരിയിലെ എസ് ബി കോളേജിൽ ക്രിക്കറ്റ് കളി നടക്കുന്നതിനിടയിലാണ് ആദ്യം ഒരു മിനിറ്റ് ദൈർഘ്യത്തിലും തൊട്ടുപിറകേ ഒന്നര മിനിറ്റോളം ദൈർഘ്യത്തിലും Dest devil കാറ്റുണ്ടായത്.
കായികമത്സരങ്ങൾ നടക്കുന്നതിനിടെ കോളജ് മൈതാനത്ത് പ്രത്യക്ഷപ്പെട്ട Dust Devil പരിഭ്രാന്തി പരത്തിയിരുന്നു.
എന്താണ് ഡസ്റ്റ് ഡെവിൾ ടൊർണാഡോ?
സാധാരണയായി മണൽ നിറഞ്ഞ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഡസ്റ്റ് ഡെവിൾ ടൊർണാഡോ കേരളത്തിൽ പതിവല്ല. ഭൂമിയുടെ ഉപരിതലത്തോടു ചേർന്നുണ്ടാകുന്ന ചൂടുള്ള വായു (ground surface hot air) മുകളിലേക്കുയർന്ന് അതിന് തൊട്ടുമുകളിലുള്ള താരതമ്യേന ചൂടു കുറഞ്ഞ വായുവിലൂടെ സ്തൂപാകൃതിയിൽ കടന്നുപോകുമ്പോഴാണ് ഇത്തരം പ്രതിഭാസം ഉണ്ടാകുക.
സൂര്യപ്രകാശം മൂലം ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുക ഭൂമിയോട് തൊട്ടുകിടക്കുന്ന ഭാഗത്തെ വായുവിനാണ്. ഭൂമിയിൽ നിന്ന് ഏതാനും മീറ്ററുകൾ മുകളിലേക്ക് പോകുന്തോറും ചൂടിന്റെ ശക്തിയിലും കുറവുണ്ടാകും. ചൂടുപിടിച്ച ഭൂമിയോട് ചേർന്നു നിൽക്കുന്നതിനാണ് ഇങ്ങനെ ഈ ഭാഗത്തെ വായുവിന് ചൂടേറുന്നത്.
ഏതാനും മീറ്ററുകൾ മുതൽ 1000 മീറ്റർ ഉയരത്തിൽ പരെ ഡസ്റ്റ് ഡെവിൾ പൊടിചുഴലി വീശാറുണ്ട്.
ഇത്തരത്തിൽ അതിവേഗത്തിൽ ചലിക്കുന്ന കാറ്റിനൊപ്പം ഭൂമിയുടെ ഉപരിതലത്തിലെ പൊടിയും കലരുന്നു. സാധാരണ ഗതിയിൽ ഇത്തരം കാറ്റ് കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കാറില്ല. ഗ്രൗണ്ടിലെ കസേരകളും മറ്റും പറന്നു പോകാറുണ്ട്. പുതപ്പുകളോ തുണികളോ ഇത്തരം കാറ്റിൽ പെട്ടാൽ ഉയർന്നു പോകും.
ശക്തമായ ടോർണാഡോകൾ വാഹനങ്ങളെ വരെ പൊക്കിയെടുത്ത് കൊണ്ടുപോകാറുണ്ട്. അമേരിക്കയിൽ കടുത്ത നാശനഷ്ടം വരുത്തുന്നതാണ് ടോർണാഡോകൾ.
വേനൽക്കാലത്ത് ചൂടിന്റെ കാഠിന്യം വർദ്ധിക്കുന്നതോടെ ഇത്തരത്തിലുള്ള പ്രതിഭാസങ്ങൾ കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ സജീവമാകും. കരയിൽ മാത്രമല്ല ജലത്തിലും വാട്ടർസ്പൗട്ടുകൾ സമാന രീതിയിൽ സംഭവിക്കാറുണ്ട്.