കേരള സര്‍ക്കാര്‍ വഴി നേരിട്ടുള്ള റിക്രൂട്ട്‌മെന്റ്; യു.എ.ഇയില്‍ ഡ്രൈവര്‍ ജോലി
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെകിന് കീഴില്‍ യു.എ.ഇയിലേക്ക് ഐ.ടി.വി ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു. പ്രധാന കവാടത്തില്‍ നിന്ന് യാര്‍ഡിലേക്ക് കണ്ടെയ്‌നറുകള്‍ കൊണ്ടുപോകുക എന്നതായിരിക്കും പ്രധാനപ്പെട്ട ജോലി.
നൂറിലേറെ ഒഴിവുകളിലേക്ക് സൗജന്യമായാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഇതു സംബന്ധിച്ച വിജ്ഞാപനം ഒഡാപെകിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യോഗ്യത
25 മുതല്‍ 41 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. അപേക്ഷകര്‍ക്ക് ഹെവി വെഹിക്കിള്‍ ജിസിസി/ അല്ലെങ്കില്‍ യു.എ.ഇ ലൈസന്‍സ് ഉണ്ടെങ്കില്‍ മുന്‍ഗണന ലഭിക്കും. ഇതിന് പുറമെ ഇന്ത്യന്‍ ട്രെയിലര്‍ ലൈസന്‍സും പരിഗണിക്കും. മിനിമം പത്താം ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്.
ഏതെങ്കിലും അസുഖങ്ങള്‍, വലിയ ശസ്ത്രക്രിയകള്‍ അല്ലെങ്കില്‍ വൈകല്യം എന്നിവ ഉണ്ടായിരിക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ കായികമായും, ആരോഗ്യപരമായും ഫിറ്റായിരിക്കണം. അമിത ഭാരമുള്ളവരായിരിക്കരുത്. ഉദ്യോഗാര്‍ഥികള്‍ക്ക് പുറത്ത് ദൃശ്യമാകുന്ന തരത്തില്‍ ടാറ്റൂകളും പാടില്ല.

ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ കഴിയണം (വായിക്കാനും മനസിലാക്കാനും). ആവശ്യപ്പെടുന്ന എല്ലാ വാക്‌സിനേഷനുകളും പൂര്‍ത്തിയാക്കിയിരിക്കണം.
ശമ്പളം
ജോലി ലഭിച്ചാല്‍ 1950 യു.എ.ഇ ദിര്‍ഹമായിരിക്കും ആദ്യ ഘട്ടത്തിലെ ശമ്പളം (44000 ഇന്ത്യന്‍ രൂപ).
നിയമനത്തിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ പരിശീലന കാലയളവ് വിജയകരമായി പൂര്‍ത്തിയാക്കുകയും, എല്ലാ പരീക്ഷകളും വിജയിക്കുകയും വേണം. പരിശീലന കാലയളവില്‍ ജീവനക്കാരന് അടിസ്ഥാന ശമ്പളവും, ഭക്ഷണ അലവന്‍സും മാത്രമാണ് ലഭിക്കുക.