ചൈനാ കടലിലെ ഇരട്ട തീവ്രന്യൂനമര്‍ദം: ചൈനയില്‍ 11 മരണം, കേരളത്തിലും മഴ സാധ്യത
ദക്ഷിണ ചൈനാ കടലില്‍ രണ്ട് തീവ്ര ന്യൂനമര്‍ദങ്ങള്‍ രൂപപ്പെട്ടതോടെ ചൈനയിലും കനത്ത മഴ തുടരുന്നു. വടക്കന്‍ ചൈനയില്‍ പാലം തകര്‍ന്ന് 11 പേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി 8.40 ഓടെ ഷാന്‍ക്‌സി പ്രവിശ്യയിലെ ഷാന്‍ഗുളോയിലാണ് പാലം തകര്‍ന്നത്.
പെട്ടെന്നുണ്ടായ കനത്ത മഴയും മിന്നല്‍ പ്രളയവും മൂലമാണ് പാലം തകര്‍ന്നതെന്ന് പ്രവിശ്യാ പബ്ലിക് റിലേഷന്‍ വകുപ്പിനെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച രാവിലെയും ഇവിടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അഞ്ചു വാഹനങ്ങള്‍ പുഴയില്‍ നിന്ന് കണ്ടെടുത്തു.
തകര്‍ന്ന പാലത്തിന്റെ ഭാഗം പുഴയില്‍ വീണനിലയിലാണുള്ളത്. ഇതിന്റെ ദൃശ്യങ്ങള്‍ ദേശീയ ടെലിവിഷനായ സി.സി.ടി.വി സംപ്രേഷണം ചെയ്തു. ചൊവ്വാഴ്ച മുതല്‍ മധ്യ, വടക്കന്‍ ചൈനയില്‍ പേമാരി തുടരുകയാണ്. പലയിടത്തും പ്രളയമുണ്ടായി.
വെള്ളിയാഴ്ചത്തെ റിപ്പോര്‍ട്ട് അനുസരിച്ച് മഴ മൂലം 5 പേര്‍ മരിക്കുകയും എട്ടു പേരെ കാണാതാകുകയും ചെയ്തു. ഷാന്‍ക്‌സിയിലെ ബയോജി നഗരത്തില്‍ മണ്ണിടിച്ചിലും പ്രളയവും ഉണ്ടായി.
ചൈനാ കടലിലെ ഇരട്ട തീവ്രന്യൂനമര്‍ദം; കേരളത്തിലും മഴ നല്‍കും
പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍പ്പെട്ട ദക്ഷിണ ചൈനാ കടലില്‍ നിലവില്‍ രണ്ട് തീവ്ര ന്യൂനമര്‍ദങ്ങളാണുള്ളത്. ഇവ നിലവില്‍ കേരളത്തിലെ കാറ്റിനെ സ്വാധീനിക്കുന്നില്ല. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം സജീവമാതിനാലാണിത്.
ഇന്ന് ഉച്ചയോടെ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം കരകയറി. ഈ മാസം 23 ന് ശേഷം കേരളത്തില്‍ വീണ്ടും മഴ സജീവമാകും. ബംഗാള്‍ ഉള്‍ക്കടലിനൊപ്പം പസഫിക് സമുദ്രത്തിലെ കാലാവസ്ഥാ മാറ്റവും കേരളത്തില്‍ മഴ ശക്തിപ്പെടാന്‍ ഇടയാക്കും.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page