ഡൽഹിയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ താഴെ നിലയിൽ വെള്ളം കയറി രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഡൽഹിയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ താഴെ നിലയിൽ വെള്ളം കയറി രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കനത്ത മഴയിൽ ഡൽഹി ഓൾഡ് രാജീന്ദ്ര നഗറിലെ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൻ്റെ ബേസ്മെൻ്റിൽ വെള്ളം കയറിയുണ്ടായ ദുരന്തത്തിൽ രണ്ട് വിദ്യാർത്ഥിനികള്‍ക്ക് ദാരുണാന്ത്യം.

കൂടുതൽ വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന സംശയത്തിൽ സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്‍.എഫ് ) പരിശോധന നടത്തുകയാണ്.

കനത്ത മഴ ഡൽഹിയിൽ തുടരുകയാണ്. ഇതാണ്  സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിൻ്റെ ബേസ്മെന്റിൽ വെള്ളം നിറയാൻ കാരണം. കനത്ത മഴയില്‍ സ്ഥാപനത്തിൻ്റെ മുന്നിലെ റോഡിൽ വെള്ളക്കെട്ട് ഉണ്ടായിരുന്നു. 

വെള്ളക്കെട്ടിൽ നിന്ന് കെട്ടിടത്തിൻ്റെ താഴെ നിലയിലേക്ക് വെള്ളം വേഗത്തിൽ ഒഴുകി എത്തുകയായിരുന്നു എന്നാണ് നിഗമനം. സ്ഥലത്ത് എന്‍.ഡി.ആര്‍.എഫ് പരിശോധന തുടരുകയാണ്. വെള്ളം വറ്റിച്ചുള്ള പരിശോധനയിലേക്ക് കടന്നിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment