ഡല്‍ഹി സിവില്‍ സര്‍വിസ് പരിശീലനകേന്ദ്രത്തിൽ വെള്ളം കയറി മരിച്ചവരിൽ മലയാളിയും
ന്യൂഡല്‍ഹി: സിവില്‍ സര്‍വിസ് പരിശീലനകേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മരിച്ച മൂന്നുപേരില്‍ മലയാളി വിദ്യാര്‍ഥിയും. എറണാകുളം സ്വദേശി നവീനാണ് മരിച്ചത്. മലയാളിയുടെ മരണവിവരം ഡല്‍ഹി പോലീസാണ് സ്ഥിരീകരിച്ചത്.
രാജേനന്ദ്രനഗറിലെ റാവൂസ് യു.പി.എസ്.സി. പരിശീലന കേന്ദ്രത്തിലാണ് വെള്ളംകയറിയത്. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്.
വലിയ ദുരന്തമാണ് ഡൽഹിയിൽ ഉണ്ടായായത്. ഇന്നലെ പെയ്ത ശക്തമായ മഴയിലാണ് ഓൾഡ് രാജേന്ദ്രർ നഗറിലെ റാവുസ് ഐ.എ.എസ് പഠന കേന്ദ്രത്തിന്‍റെ ബേസ്മെന്റിൽ വെള്ളം കയറിയത്.വെള്ളം കയറിയ ബേസ്മെന്റില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ പുറത്തെത്തിച്ചു.
സ്ഥാപനത്തിൻ്റെ ലൈബ്രറിയിൽ എത്തിയ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്.
വെള്ളം കയറുമ്പോൾ 30 വിദ്യാർത്ഥികൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു.
വിദ്യാർത്ഥികളാണ് ഫയർ ഫോഴ്സിൽ വിവരം അറിയിച്ചത്. ദേശീയ ദുരന്ത നിവാരണ സേനയും സംഭവസ്ഥത്ത് രക്ഷാപ്രവർത്തനത്തിന് എത്തി. വെള്ളം പൂർണ്ണമായും വറ്റിക്കാൻ സമയമെടുക്കുമെന്ന് ദേശീയ ദേശീയ ദുരന്ത നിവാരണ സേന പറഞ്ഞു.
സംഭവത്തിന് പിന്നാലെ കോച്ചിങ് സെന്ററിന് മുന്നില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുകയാണ്. വിദ്യാര്‍ഥികളുടെ മരണം അധികൃതരുടെ അനാസ്ഥ മൂലമാണെന്നും കൃത്യമായ വിവരങ്ങള്‍ അധികൃതര്‍ നല്‍കിയിരുന്നില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. ഡല്‍ഹി സര്‍ക്കാര്‍ മജിസ്റ്റീരില്‍ അന്വേഷണം പ്രഖ്യാപിച്ചു.