വേനൽ മഴയിലെ കുറവ് ; കാർഷിക ഉത്പാദനത്തിലും ഇടിവ്

വേനൽ മഴയിലെ കുറവ് ; കാർഷിക ഉത്പാദനത്തിലും ഇടിവ്

കാലവർഷം കുറഞ്ഞതോടെ കേരളത്തിലെ കാർഷിക ഉൽപാദനത്തിലും ഇടിവ്. കുരുമുളക് ഉത്പാദനമാണ് കുറഞ്ഞത്. ഹൈറേഞ്ച്‌ മേഖലയിൽ കുരുമുളക്‌ വിളവെടുപ്പ്‌ ആദ്യ പകുതി പിന്നിട്ടപ്പോൾ ഉൽപാദനം പ്രതീക്ഷിച്ചതിലും ചുരുങ്ങി.

കാലവർഷം ദുർബലമായത്‌ മൂലം വേണ്ടത്ര ജലസേചന അവസരം ലഭിക്കാതിരുന്നത്‌ പല തോട്ടങ്ങളിലും മുളക്‌ മണികൾ തിരികളിൽനിന്ന് അടർന്നുവീണിരുന്നു. തുലാവർഷം അനുകൂലമായെങ്കിലും വിളവ്‌ പ്രതീക്ഷക്ക്‌ ഒത്ത്‌ ഉയർന്നില്ലെന്ന്‌ കർഷകർ പറയുന്നു. ഈ മാസം അവസാനത്തിൽ തന്നെ വിളവെടുപ്പ്‌ പൂർത്തിയാകുമെന്ന സൂചനയാണ്‌ ലഭ്യമാകുന്നത്‌.

അതേസമയം ടെർമിനൽ മാർക്കറ്റിൽ പ്രതിദിനം ശരാശരി 40 ടൺ മുളക്‌ വിൽപനക്ക്‌ എത്തുന്നുണ്ട്‌. വിദേശ കുരുമുളക്‌ ഗുണനിലവാരത്തിൽ പിന്നിലായതിനാൽ ചരക്കുവരവ്‌ വിലയിടിവ്‌ രൂക്ഷമാക്കി. ചുരുങ്ങിയ ആഴ്‌ചകളിൽ ഏകദേശം 4000 രൂപ കുറഞ്ഞു. വാരാവസാനം അൺഗാർബിൾഡ്‌ കുരുമുളക്‌ 54,100 രൂപയിലാണ്‌.

മണ്ണും കാലാ­വ­സ്ഥയും

കാലാ­വസ്ഥ

ധാരാളം മഴയും ചൂടു­മുള്ള ഉഷ്ണ മേഖല പ്രദേ­ശ­മാണ്‌ കുരു­മു­ള­കിന്റെ വളർച്ച­ക്കാ­വശ്യം. ചൂടും ഈർപ്പ­വു­മുള്ള കാലാ­വ­സ്ഥ­യിൽ പശ്ചിമ ഘട്ട­ത്തിന്റെ താഴ്‌വര പ്രദേ­ശ­ങ്ങ­ളാ­ണ്‌ കുരു­മു­ളക്‌ കൃഷി­ക്ക­നു­യോ­ജ്യം. സമുദ്ര നിര­പ്പിൽ നിന്ന്‌ 1500 അടി ഉയ­ര­ത്തിൽ 20 ഡിഗ്രി­യിൽ വടക്കും 20 ഡിഗ്രി­യിൽ തെക്കും അക്ഷാം­ശ­ങ്ങൾക്കി­ട­യി­ലാണ്‌ കുരു­മു­ളക്‌ വിജ­യ­ക­ര­മായി വള­രു­ന്ന­ത്‌. 10 ഡിഗ്രി,­സെൽഷ്യ­സിനും 40 ഡിഗ്രി­സെൽഷ്യ­സിനും ഇട­യിൽ ചൂടു­താ­ങ്ങാ­നുള്ള ശേഷി ഈ വിള­ക്കു­ണ്ട്‌. 125­-200 നു മിട­യിൽ വാർഷ മഴ ലഭ്യ­ത­യാ­ണ്‌ കുരു­മു­ള­കിന്‌ അനു­യോ­ജ്യം. 45­-6.5 നു മിട­യിൽ പി.­എ­ച്ച്‌. മൂല്യ­മുള്ള ഏതു തരം മണ്ണിലും കുരു­മു­ളക്‌ വളർത്തു­ന്നുണ്ടെങ്കിലും ചെമ്മ­ണ്ണാണ്‌ (ചെ­ങ്കൽ മണ്ണ്‌) സ്വാഭാ­വി­ക­മായ ആവാ­സ­വ്യ­വ­സ്ഥ.

മഴ

വാർഷിക മഴ ലഭ്യത 250 സെ.മി ആകു­ന്ന­താണ്‌ കുരു­മു­ള­കിന്റെ ശരി­യായ വളർച്ചക്ക്‌ ഏറ്റവും അനു­യോ­ജ്യം. മഴ­ല­ഭ്യത കുറഞ്ഞ പ്രദേ­ശ­ങ്ങ­ളിലും കുരു­മു­ളക്‌ വളർന്നു കാണു­ന്നുണ്ട്‌. 20 ദിവ­സ­ത്തിൽ 70 മില്ലി­മീ­റ്റർ മഴ, ചെടി തിടം വക്കാനും പൂവി­ടാനും മതി­യാ­കും. പൂവിട്ടു തുടങ്ങിയാൽ പിന്നെ അത്‌ തുടർന്ന്‌ കൊള്ളും ശക്തി­യായ മഴ കുരു­മു­ളകു മണി­കൾ വിക­സി­ക്കുന്ന സമ­യത്ത്‌ ലഭി­ച്ചി­ല്ല­ങ്കിലും കുറച്ചു ദിവ­സ­ത്തേ­ക്കാ­യാൽ പോലും ഈ സമ­യത്ത്‌ അൽപം വരൾച്ച ബാധി­ച്ചാൽ അത്‌ ഉത്പാ­ദ­നത്തെ സാര­മായി ബാധി­ക്കും. നീണ്ടു­നിൽക്കുന്ന വരൾച്ച ചെടി­യുടെ വളർച്ച­യേയും ബാധി­ക്കും.

മണ്ണ്‌

ഇള­ക്ക­മുള്ള നീർവാർച്ച­യുള്ള ധാരാളം ജൈവാം­ശ­മുള്ള മണ്ണാണ്‌ കുരു­മു­ള­കി­നാ­വ­ശ്യം. മണ്ണിൽ വെള്ള­മി­ല്ലാ­താ­കുന്ന അവസ്ഥ വളരെ കുറഞ്ഞ ദിവ­സ­ത്തേ­ക്കാ­ണെ­ങ്കിലും ചെടിക്ക്‌ വളരെ ഹാനി­ക­ര­മാ­ണ്‌.­നീർവാർച്ചക്ക്‌ സൗക­ര്യ­മി­ല്ലാത്ത പ്രദേ­ശ­ങ്ങൾ നിർബ­ന്ധ­മായും ഒഴി­വാ­ക്ക­ണം.
© Metbeat News

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment