പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഇന്ത്യയുടെ ചില ഭാഗങ്ങളിലും ഇന്നലെ ഉണ്ടായ ഭൂകമ്പത്തിൽ 12 പേർ മരിച്ചതായി റിപ്പോർട്ട്. 40ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.റിക്ടർ സ്കെയിലിൽ 6.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും മണ്ണിടിച്ചതിന് കാരണമാവുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ വൈകിട്ട് ആയിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ജനവാസം കുറഞ്ഞ പ്രദേശത്ത് ആയതിനാൽ ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനവും മന്ദഗതിയിൽ ആവാൻ സാധ്യതയുണ്ട്. സ്ഥിതീകരിച്ച 12 മരണങ്ങളിൽ ഒൻപത് മരണം പാക്കിസ്ഥാനിലും,മൂന്നുപേർ അഫ്ഗാനിസ്ഥാനിലും ആണ് മരണപ്പെട്ടത് എന്ന് രാജ്യത്തെ ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു.
അയൽ രാജ്യമായ പാക്കിസ്ഥാനിലെ ജനങ്ങളെ സഹായിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ദുരന്ത ഏജൻസികളോട് ആവശ്യപ്പെട്ടു. കഴിഞ്ഞവർഷം ജൂണിൽ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആയിരത്തിലധികം പേർ മരണപ്പെട്ടു. കാൽ നൂറ്റാണ്ടിനിടയിൽ ഏറ്റവും വലിയ മരണം ആയിരുന്നു അത്.