സെപ്റ്റംബർ 29തോടെ വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യത. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ വടക്കൻ ആൻഡമാൻ കടലിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലുമായി ന്യൂനമർദ്ദം ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്. തുടർന്ന് പടിഞ്ഞാറു -വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ചുഴലിക്കാറ്റ് ആവാൻ സാധ്യത എന്നും അറിയിപ്പിൽ പറയുന്നു.
അതേസമയം ഈ മാസം 30 ന് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ഒക്ടോബർ ആദ്യം ചുഴലിക്കാറ്റ് ആയി ഒഡിഷ തീരത്ത് എത്താൻ സാധ്യതയുടെന്ന് വെതർമാൻ കേരളയും ഫേസ്ബുക്ക് പോസ്റ്റിൽ നേരത്തെ പറഞ്ഞിരുന്നു.
കേരളത്തിൽ ഇന്നും മഴ തുടരും
കേരളത്തിൽ ഇന്നും മഴ സാധ്യത. രാവിലെയും പുലർച്ചെയും വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ ലഭിച്ചിരുന്നു. രാവിലെ എറണാകുളം ജില്ലയുടെ തെക്കൻ മേഖലയിൽ പ്രത്യേകിച്ച് ആലപ്പുഴ, കൊല്ലം തീരദേശത്ത് ലഭിക്കുന്ന മഴയും ഉടനെ അവസാനിക്കും.
ഉച്ചയ്ക്ക് ശേഷം കണ്ണൂർ മുതൽ കൊല്ലം വരെയുള്ള ജില്ലകളിൽ കിഴക്കൻ മേഖലയിൽ മഴ ലഭിക്കും. ഇടിയോടെ മഴക്കാണ് സാധ്യത.
ഒക്ടോബർ ആദ്യവാരവും മഴകനക്കും
ശക്തി കുറഞ്ഞ് phase 4ലുള്ള MJO വരും ദിവസങ്ങളിൽ ശക്തി കൂടാൻ സാധ്യത കാണുന്നു. വരും ദിവസങ്ങളിൽ കേരളത്തിൽ അപ്രതീക്ഷിത കനത്ത മഴയും ഉണ്ടാകും. സെപ്റ്റംബർ അവസാന വാരവും ഒക്ടോബർ ആദ്യ വാരവും മഴ കനക്കുമെന്നാണ് Metbeat Weather ന്റെ നിരീക്ഷണം.

25 ഓടെ കാലവർഷം പിൻവാങ്ങി തുടങ്ങും
വടക്ക് പടിഞ്ഞാറൻ ഇന്ത്യയ്ക്ക് മുകളിൽ അതി മർദ്ദ മേഖല പതിയെ രൂപപ്പെടുന്നതിന്റെ ഫലമായി തെക്ക് പടിഞ്ഞാറൻ രാജസ്ഥാനിൽ വരണ്ട കാലാവസ്ഥ തുടരുന്നതിനാൽ സെപ്റ്റംബർ 25ഓടെ പടിഞ്ഞാറൻ രാജസ്ഥാനിൽ നിന്ന് കാലവർഷം പിൻവാങ്ങൽ ആരംഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
I’m really inspired along with your writing abilities as smartly as with the layout for your blog. Is this a paid topic or did you modify it your self? Either way keep up the nice high quality writing, it’s uncommon to peer a nice weblog like this one these days!