cyclone fengal live : ഫിൻജാൽ ചുഴലിക്കാറ്റ് ഇന്ന് രൂപപ്പെടും ; കേരളത്തിലെ മഴ സാധ്യത അറിയാം
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപപ്പെട്ട അതി തീവ്ര ന്യൂനമർദം (Deep Depression ) ഇന്ന് ചുഴലിക്കാറ്റാകും. (Cyclone Fengal ) ഫിൻജാൽ എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുക. സൗദി അറേബ്യയാണ് പേര് നിർദേശിച്ചത്.
അറേബ്യൻ മുല്ലപ്പൂ എന്നാണ് അറബിയിൽ ഇതിന്റെ അർത്ഥം. ഹീബ്രു ഭാഷയിൽ കർഷകൻ എന്നും അർഥമുണ്ട്. കേരളത്തിൽ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശ്രീലങ്കക്ക് കിഴക്കുള്ള തീരത്ത് വച്ചാണ് ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടുക. ഈ മാസം 29 വരെ ശ്രീലങ്കക്കും തമിഴ്നാടിനും ഇടയിലായി ചുഴലിക്കാറ്റ് നിലകൊള്ളും. ചെന്നൈക്കും തെക്കൻ ആന്ധ്രപ്രദേശിനും ഇടയിലായി ചുഴലിക്കാറ്റ് കരകയറും എന്നാണ് പ്രതീക്ഷിക്കുന്നത്.
തമിഴ്നാട്ടിൽ കനത്ത മഴയാണ് ചുഴലിക്കാറ്റിലെ തുടർന്ന് ഉണ്ടാവുക. വേദരാണ്യം മുതൽ പുതുച്ചേരി വരെ തുടർ ദിവസങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കാം. തെക്കു കിഴക്കൻ ശ്രീലങ്കക്ക് സമീപം വെച്ചാണ് ഇന്നലെ ന്യൂനമർദ്ദം അതിതീവ്രമായി Deep Depression രൂപപ്പെട്ടത്. കഴിഞ്ഞ ആറു മണിക്കൂറിൽ 8 കിലോമീറ്റർ സ്പീഡിലാണ് തീവ്ര ന്യൂനമർദ്ദം നീങ്ങുന്നത്.
നിലവിൽ പുതുച്ചേരിയിൽ നിന്ന് 640 കിലോമീറ്റർ ചെന്നൈയിൽ നിന്ന് 720 കിലോമീറ്റർ അകലെയാണ് സിസ്റ്റം സ്ഥിതി ചെയ്യുന്നത്.
കേരളത്തിലെ മഴ സാധ്യത
കേരളത്തിൽ ഇന്നും മഴ ലഭിക്കും. ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മഴ സാധ്യത. ചുഴലിക്കാറ്റ് രൂപപ്പെടുന്നതോടെ മഴ കേരളത്തിൽ ഇന്ന് കുറയും എന്നാണ് പുതിയ കാലാവസ്ഥ മോഡലുകൾ നൽകുന്ന സൂചന. എന്നാൽ തമിഴ്നാട്ടിൽ മഴ കൂടും. ശനിയാഴ്ച മുതൽ കേരളത്തിൽ മഴ വീണ്ടും എത്തും. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ കേരളത്തിൽ പരക്കെ മഴ സാധ്യത. ചൊവ്വാഴ്ച മഴ വടക്കൻ കേരളത്തിൽ തുടരും. പുതിയ അപ്ഡേഷനുൾക്കായി താഴെ കാണുന്ന ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യുക.