അറബിക്കടലിൽ രൂപംകൊണ്ട ബിപർജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് തീരങ്ങളിൽ ചുഴലിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികൾ തുടങ്ങി. ഗുജറാത്തിൽ യെല്ലോ അലോട്ട് പുറപ്പെടുവിച്ചു. ദുരന്ത ബാധിത മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന പ്രദേശത്തെ മുഴുവന്‍ ഉദ്യോഗസ്ഥരുമായും ജില്ലാ കളക്ടര്‍മാരുമായും മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തി.
കച്ചിലെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. ജൂണ്‍ 14 വരെ തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തോ പാകിസ്ഥാനിലെ കറാച്ചിയിലോ കര കയറാനാണ് സാധ്യത
അതേസമയം മഹാരാഷ്ട്രയുടെയും മുംബൈയുടെയും പലഭാഗങ്ങളിലും കഴിഞ്ഞദിവസം ശക്തമായ കാറ്റും മഴയും ഉണ്ടായി. ശക്തമായ മഴയെ തുടർന്ന് മുംബൈ വിമാനത്താവളത്തിലെ റൺവേ( 0927 ) താൽക്കാലികമായി അടച്ചതിനാൽ പല വിമാനങ്ങളും വൈകിയോടി ചില വിമാനങ്ങൾ റദ്ദാക്കി. മുംബൈ, താനെ, പാൽകർ എന്നിവിടങ്ങളിൽ കാലാവസ്ഥ വകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിരുന്നു.