വിഷുപക്ഷിയെ വിഷുവിന് കണ്ടവരുണ്ടോ? ഇല്ലെങ്കിൽ വരൂ
മലയാളമാസം മേടം ഒന്നിനാണ് നാം വിഷു ആഘോഷിക്കുന്നത്. ഇക്വിനോക്സ് അഥവാ മേഷാദി വിഷുവം ഭൂമിയിലെ ഉത്തര, ദക്ഷിണ ഗോളത്തിലെ പ്രധാന ഋതുമാറ്റ കാലമാണ്. എന്നാൽ നമ്മൾ വിഷു ആഘോഷിക്കുന്നത് യഥാർഥ വിഷുവം കഴിഞ്ഞ് 25 ദിവസം കഴിഞ്ഞ് മേടം ഒന്നിനാണ്. വിഷുവുമായി ബന്ധപ്പെട്ട നാം കേട്ടിട്ടുള്ളതാണ് വിഷുപക്ഷിയെ കുറിച്ച്.
സിനിമാപാട്ടുകളിൽ കേട്ടാണ് മിക്കവർക്കും വിഷുപ്പക്ഷിയെ പരിചയം. കവികളും സിനിമാ പാട്ടെഴുത്തുകാരും വി ഷുപ്പക്ഷിയെ പരാമർശിച്ചത് ഒട്ടേറെത്തവണ. ഈ പക്ഷി മിത്താണോ അല്ലയോ എന്ന സംശയവുമുണ്ട് പലർക്കും. എന്നാൽ, ഇത് മിത്തല്ല എന്നു പറയുകയാണ് കാസർകോട് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും പക്ഷിനിരീക്ഷകനു മായ കെ.ഇ. ബിജുമോൻ.
ആഴ്ചകൾക്കുമുമ്പേ ഇദ്ദേഹത്തിന് കാസർകോടുനിന്ന് ലഭിച്ചത് പക്ഷിയുടെ ഒന്നിലേറെ ചിത്രങ്ങൾ. വിഷുവിനോടടുപ്പി ച്ചാണ് പ്രധാനമായും ഈ കിളിയുടെ ശബ്ദം കേട്ടുതുടങ്ങുന്നത്. ഇക്കാരണത്താലാകാം വിഷുപ്പക്ഷി എന്ന പേരുവന്നത്. പക്ഷിയുടെ കൂവലിന് നാലു പല്ലവികളുണ്ട്. അതു കേട്ടാൽ ‘ചക്കയ്ക്കുപ്പുണ്ടോ’ എന്ന് ചോദിക്കുന്നതായി തോന്നാം. ഉത്തരായനക്കിളി, കതിരുകാണാക്കിളി, ചക്കയ്ക്കുപ്പുണ്ടോ കുയിൽ, അച്ഛൻ കൊമ്പത്ത് തുടങ്ങി പ്രാദേശികമായ പല പേരുകളുമുണ്ട്.
ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ഇന്തോനേഷ്യ, ചൈനയുടെ വടക്കേ ഭാഗം, റഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ഇന്ത്യൻ കുക്കു എന്നാണ് ഇംഗ്ലീഷിൽ പേര്. ശാസ്ത്രീയനാമം കക്കുലസ് മൈക്രോപെട്രസ് (Cuculus micropterus). ആൺ-പെൺ പക്ഷികൾ ഏതാണ്ട് ഒരുപോ ലെയിരിക്കും. പെൺപക്ഷിയുടെ കഴുത്തിൽ ആൺപക്ഷി യെ അപേക്ഷിച്ച് ചെറുതായി മങ്ങിയ ചാരനിറമാണ്.
നെഞ്ചിലും വാലിലും കൂടുതൽ തവിട്ടുനിറവുമുണ്ട്. ഏപ്രിൽമു തൽ ഓഗസ്റ്റ് വരെയാണ് മുട്ടയിടുന്ന കാലം.
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം ഇവിടെ ക്ലിക്ക് ചെയ്യുക.
FOLLOW US ON GOOGLE