2 ഭൂചലനങ്ങളിൽ വിറച്ച് ക്യൂബ; 10 ദശലക്ഷം ആളുകൾക്ക് വൈദ്യുതിയില്ല, വീടുകൾ തകർന്നു

2 ഭൂചലനങ്ങളിൽ വിറച്ച് ക്യൂബ; 10 ദശലക്ഷം ആളുകൾക്ക് വൈദ്യുതിയില്ല, വീടുകൾ തകർന്നു

ദക്ഷിണ ക്യൂബയിൽ 2 ഭൂചലനങ്ങളിൽ വൻ നാശനഷ്ടം. ശക്തമായ ഭൂചലനം തെക്കൻ ഗ്രാൻമ പ്രവിശ്യയിലെ ബാർട്ടലോം മാസോ തീരത്തുനിന്ന് ഏകദേശം 25 മൈൽ അകലെയാണ് ഉണ്ടായത്. 6.8 തീവ്രതയിൽ രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 5.9 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂചലനത്തിന് ഒരു മണിക്കൂറിനു ശേഷമായിരുന്നു രണ്ടാമത്തെ ഭൂചലനം അനുഭവപ്പെട്ടത് . മരണം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കരീബിയൻ ദ്വീപ് രാഷ്ട്രത്തിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

https://twitter.com/Khaleesicorleo/status/1855835159163015212?t=0hW-Tvyt_jfhnS8sDWXhEw&s=19

ഭൂകമ്പത്തിന്റെ ആഘാതത്തിൽ വലിയ തോതിൽ മണ്ണിടിച്ചിലുണ്ടാവുകയും വീടുകൾക്കും വൈദ്യുതി ലൈനുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയസ് കനാൽ അറിയിച്ചു. ഭൂചലനത്തിൽ തകർന്ന കോൺക്രീറ്റ് ബ്ലോക്ക് വീടുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി നിറഞ്ഞിട്ടുണ്ട്.

രാജ്യത്തെ നടുക്കിയ ഭൂകമ്പം ഉണ്ടായത് ചുഴലിക്കാറ്റിൽനിന്ന് കരകയറാൻ പാടുപെടുന്ന ക്യൂബയിലാണ്. കഴിഞ്ഞയാഴ്ച, റാഫേൽ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് ക്യൂബയുടെ ദേശീയ ഗ്രിഡ് തകർന്നിട്ടുണ്ടായിരുന്നു. നിലവിൽ 10 ദശലക്ഷം ആളുകൾക്കാണ് രാജ്യത്ത് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടത്.

https://twitter.com/PAMsLOvE/status/1855751636490047908?t=T1DTGfG3TKHRaAjBLT7D0g&s=19

metbeat news

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment