കനത്ത കാറ്റിലും മഴയിലും വൈദ്യുതി സംബന്ധമായ പരാതികൾ പരിഹരിക്കാൻ കൺട്രോൾ റൂമുകൾ

കനത്ത കാറ്റിലും മഴയിലും വൈദ്യുതി സംബന്ധമായ പരാതികൾ പരിഹരിക്കാൻ കൺട്രോൾ റൂമുകൾ

കനത്ത കാറ്റിലും മഴയിലും വൈദ്യുതി ശൃംഖലയ്ക്ക് വ്യാപക നാശനഷ്ടമുണ്ടായ സാഹചര്യത്തിൽ വൈദ്യുതി പുന:സ്ഥാപന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇലക്ട്രിക്കൽ സർക്കിൾ തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്താൻ വിളിച്ചുചേർത്ത കെ എസ് ഇ ബി വിതരണവിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഐ എ എസ് നിർദ്ദേശിച്ചതുപ്രകാരമാണ് ഈ നീക്കം.

അതത് സർക്കിൾ പരിധിയിൽ വരുന്ന ഉപഭോക്താക്കൾക്ക് കൺട്രോൾ റൂം നമ്പരിലേക്ക് വിളിച്ച് പരാതി അറിയിക്കാൻ കഴിയും. പരാതി അറിയിക്കാൻ ഇലക്ട്രിക്കൽ ഡിവിഷൻ അടിസ്ഥാനത്തിൽ വാട്സാപ് നമ്പരും വൈകാതെ നിലവിൽ വരും.

ജീവനക്കാർ കുറവുള്ള മേഖലയിൽ കൂടുതൽ ജീവനക്കാരെ മറ്റു മേഖലകളിൽ നിന്നും പുനർവിന്യസിക്കാനും ആവശ്യമെങ്കിൽ വിരമിച്ച ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. വേണ്ടയിടങ്ങളിൽ ആവശ്യമായ ഉപകരണങ്ങളും നിർമ്മാണ സാമഗ്രികളും സമയബന്ധിതമായി എത്തിക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മഴക്കെടുതിയിൽ വൈദ്യുത വിതരണ സംവിധാനത്തിന് കേരളത്തിലാകെ വലിയതോതിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ജൂലൈ 15 മുതൽ 17 വരെ 37. 64 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കണക്കാക്കിയിട്ടുള്ളത്.

വൈദ്യുതി സംബന്ധമായ അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം അതത് സെക്ഷൻ ഓഫീസുകളിലോ 9496010101 എന്ന എമർജൻസി നമ്പരിലോ അറിയിക്കണമെന്ന് കെ എസ് ഇ ബി അഭ്യർത്ഥിച്ചു. പരാതികളറിയിക്കാൻ 1912, 9496001912 എന്നീ നമ്പരുകളിൽ വിളിക്കാം. 9496001912 എന്ന നമ്പരിലേക്ക് വാട്സാപ് സന്ദേശവും അയക്കാവുന്നതാണ്.

പരാതി പരിഹാരം വൈകുന്ന സാഹചര്യമുണ്ടായാൽ ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ 9633088900 എന്ന നമ്പരിലേക്ക് വാട്സാപ് സന്ദേശമയക്കാനും കഴിയും.

കൺട്രോൾ റൂം നമ്പരുകൾ.

തിരുവനന്തപുരം – 9496018377
കാട്ടാക്കട – 9446008042
കൊല്ലം – 9447237936
കൊട്ടാരക്കര – 7902465197
പത്തനംതിട്ട – 9446009451
കോട്ടയം – 9496008063
പാല – 9496008230
ഹരിപ്പാട് – 9496008509
ആലപ്പുഴ – 9496008413
എറണകുളം – 9496008720
പെരുമ്പാവൂർ – 9496008865
തൊടുപുഴ – 9496009266
തൃശ്ശൂർ – 9496009601
ഇരിങ്ങാലക്കുട – 9496009439
പാലക്കാട് – 9496009936
ഷൊർണ്ണൂർ – 9496010094
നിലമ്പൂർ – 9496012466
തിരൂർ – 9496010418
മഞ്ചേരി – 9496010273
കോഴിക്കോട് – 9496010692
വടകര – 9496010849
കൽപ്പറ്റ – 9496010625
കണ്ണൂർ – 9496011176
കാസർകോട് – 9496011431
ശ്രീകണ്ഠാപുരം – 9496018618

metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment