തേങ്ങ വില സർവകാല റെക്കോർഡിൽ; ഉൽപാദനം കുറഞ്ഞു, കാലാവസ്ഥ വ്യതിയാനവും കാരണം

തേങ്ങ വില സർവകാല റെക്കോർഡിൽ; ഉൽപാദനം കുറഞ്ഞു, കാലാവസ്ഥ വ്യതിയാനവും കാരണം

നാളികേര വില സർവകാല റെക്കോർഡിൽ നിൽക്കുമ്പോഴും കേര കർഷകർ പ്രതിസന്ധിയിൽ. ഉൽപാദനം കുത്തനെ ഇടിഞ്ഞതാണ് പ്രതിസന്ധിക്കു കാരണം. ലഭ്യത കുറയുകയും വില വർധിക്കുകയും ചെയ്ത‌തോടെ ചെറുകിട നാളികേര അനുബന്ധ വ്യവസായങ്ങളും പ്രതിസന്ധിയിലാണ്.

നിലവിൽ തേങ്ങ കിലോയ്ക്ക് 52 രൂപ വരെയാണ് വില. കഴിഞ്ഞ ഓഗസ്റ്റിനു മുൻപു ഇതു 25 രൂപ വരെയായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം ലഭിച്ചിരുന്നതിന്റെ പകുതിയിൽ താഴെ നാളികേരം മാത്രമാണ് നിലവിൽ ഉൽപാദിപ്പിക്കുന്നത്.

തേങ്ങ കിട്ടാനില്ലാത്തതിനാൽ വെളിച്ചെണ്ണ ഉൽപാദനവും വൻതോതിൽ കുറഞ്ഞിട്ടുണ്ട്. ജനുവരി മുതൽ മേയ് വരെ നാളികേര സീസണാണ്. ഈ സമയത്ത് ഉൽപാദനം കുറച്ചെങ്കിലും മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

നേരത്തെ നാളികേര വികസന ബോർഡ് ഉൾപ്പെടെയുള ഏജൻസികൾ വഴി സർക്കാർ കർഷകർക്കു ആനുകൂല്യങ്ങൾ നൽകിയിരുന്നു. സൗജന്യ നിരക്കിൽ വളവും ജലസേചനത്തിനു സൗകര്യമൊരുക്കാനും പദ്ധതികളുണ്ടായിരുന്നു. നാളികേര കർഷകരും അതിനെ ആശ്രയിക്കുന്ന അനുബന്ധ സംരംഭങ്ങളും പ്രതിസന്ധിയിലാണ്. അതു പരിഹരിക്കാൻ പദ്ധതികൾ കൂടിയേ തീരൂ എന്നാണ് കർഷകർ പറയുന്നത്.

കാലാവസ്ഥാ വ്യതിയാനം വില്ലൻ

കാലാവസ്‌ഥാ മാറ്റം നാളികേര ഉദ്പാദനത്തെ ബാധിച്ചിട്ടുണ്ട്. വളത്തിന്റെ വില വൻ തോതിൽ കൂടിയതും ലഭ്യതക്കുറവും കാരണം പല കർഷകരും കഴിഞ്ഞ വർഷം വളമിടുകയോ നനയ്ക്കുകയോ ചെയ്ത‌ിട്ടില്ല. ഇതും ഉൽപാദനം കുറയാൻ കാരണമായി.

കാരണങ്ങൾ പലത്

നാളികേര ഉൽപാദനം കുറ ഞ്ഞതിനു പല കാരണങ്ങൾ കർ ഷകർ ചൂണ്ടിക്കാട്ടുന്നു. കാലാവ സ്‌ഥാ വ്യതിയാനം തന്നെയാണ്
പ്രധാന കാരണം. കഴിഞ്ഞ വർ
ഷത്തെ കൊടും ചൂട് നാളികേര കൃഷിയെ നന്നായി ബാധിച്ചു. അന്നു തേങ്ങയ്ക്കു വിലയില്ലാ ത്തതിനാൽ നനയും വളമിടലും പലരും വേണ്ടെന്നു വച്ചു. വള ത്തിന്റെ വില വർധിച്ചതും ഇതിനു കാരണമായി.

വില കൂടി, വളം കിട്ടാനില്ല

നേരത്തെ ചാക്കിനു 1000 ‘ത്തിൽ താഴെയായിരുന്ന പൊട്ടാഷിന്റെ വില 1700 വരെ യായി. യൂറിയയ്ക്കു 350 രൂപവരെ യാണു വിലയെങ്കിലും കിട്ടാനില്ല. പൊട്ടാഷും യൂറിയയുമെല്ലാം ചേർത്ത മിശ്രിതവും കിട്ടാനില്ലാ ത്ത സ്ഥ‌ിതിയാണ്. എല്ലായിട ത്തും ഉൽപാദനം കുറഞ്ഞിട്ടുണ്ട്. എന്നാൽ, കടുത്ത വേനൽ സമ യത്ത് നനച്ച തോട്ടങ്ങളിൽ അതി ന്റെ ഗുണമുണ്ട്. മലപ്പുറം ജില്ലയിൽ മലയോര മേഖലയിലാണു ഉൽ
പാദനം ഏറ്റവും കുറഞ്ഞത്. തീര ദേശത്ത് സ്‌ഥിതി കുറച്ചുകൂടി മെച്ചമാണ്.

റോക്കറ്റു പോലെ വില

നാളികേരത്തിനു വില ലഭിക്കാ ത്തതായിരുന്നു വർഷങ്ങളായി പ്രതിസന്ധി കർഷകരെ രക്ഷി ക്കാനായി സർക്കാർ കിലോയ്ക്കു 34 രൂപ താങ്ങുവില പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ ഓഗസ്‌റ്റിൽ കഥ മാറി നാളികേരത്തിന്റെ ലഭ്യത കുറഞ്ഞതോടെ വില ഉയരാൻ തുടങ്ങി. കിലോയ്ക്കു 50 രൂപവരെയെത്തി. പിന്നീട് ചെറുതായി കുറഞ്ഞെങ്കിലും ഡിസംബർ മുതൽ വീണ്ടും 50നു മുകളിലെത്തി.

പുതിയ ട്രെൻഡായി ‘കരിക്കുവെട്ട്’

നാളികേരത്തിന്റെ വില കുറയു കയും അനുബന്ധ ചെലവുകൾ കൂടുകയും ചെയ്തതോടെ പല കർഷകരും തോട്ടങ്ങൾ കരിക്കു വെട്ടാൻ കൊടുത്തു തുടങ്ങി. തേങ്ങയിടാൻ തെങ്ങൊന്നിനു 60 രൂപയാണു നൽകുന്നത്. പൊതിക്കാൻ 1.5 രൂപ നൽകണം. തേങ്ങയ്ക്ക വില കുറഞ്ഞ സമയത്ത് ഇത്തരം ചെലവുകൾ കൂടിയാകുമ്പോൾ നാളികേരകൃഷി തീർത്തും ലാഭമല്ലാതായി.

നാളികേരത്തിനു വില കുറയുകയും അനുബന്ധ ചെലവുകൾ കൂടിയാകുമ്പോൾ കൃഷി ലാഭകരമല്ലാതാകുകയും ചെയ്ത‌തോടെയാണ് പലരും കരിക്കു വെട്ടാൻ കൊടുത്തു തുടങ്ങിയത്.

കരിക്കൊന്നിന് 13 മുതൽ 15 രൂപവരെ ലഭിക്കും. കരിക്കിടുന്നതുൾപ്പെടെ ചെലവുകളൊന്നും ഉടമ
വഹിക്കേണ്ടതില്ല. നാളികേരമിടാൻ കാത്തു നിൽക്കാതെ പല കർഷകരും തോട്ടങ്ങൾ കരിക്കുവെട്ടാൻ കൊടുത്തതും തേങ്ങയുടെ ക്ഷാമത്തിന് കാരണമായിട്ടുണ്ട്.

കേരളത്തിൻ്റെ കരിക്കിന് വൻ ഡിമാൻ്റ്

കൃത്രിമ വസ്‌തുക്കളൊന്നും ചേർക്കാത്തതിനാൽ കേര ളത്തിൽ ഉൽപാദിപ്പിക്കുന്ന കരി ക്ക് കയറ്റുമതിക്കും ഉപയോഗി ക്കുന്നുണ്ട്. തേങ്ങയ്ക്ക് ആനുപാതികമായി കൊപ്ര വിലയും വർധിക്കുന്നുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കൊപ്രയ്ക്കു വില കുറവാണ്. എന്നാൽ, ഗുണമേന്മ കുറവായതിനാൽ പല മില്ലുടമകളും ഇതുപയോഗിക്കുന്നില്ല.

Metbeat News

കൃഷി WhatsApp Group ൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020