തീരദേശ ജനതയുടെ പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹാരം കാണാൻ തീര സദസ്സ് സംഘടിപ്പിക്കും

മത്സ്യത്തൊഴിലാളികളുടെയും തീരദേശ ജനതയുടെയും വിവിധ പ്രശ്നങ്ങൾ ചർച്ചചെയ്തു പരിഹാരം കാണാൻ തീരസദസ് സംഘടിപ്പിക്കുന്നു. തീര സദസ്സിലൂടെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരം കാണാൻ സാധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കളക്ടറേറ്റിൽ ചേർന്ന് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മെയ് 14 മുതൽ 20 വരെയാണ് തീര സദസ്സ് സംഘടിപ്പിക്കുന്നത്.

ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ജില്ലയിലെ ആറു മണ്ഡലങ്ങളിൽ ആണ് തീര സദസ്സ് സംഘടിപ്പിക്കുന്നത്. ആദ്യത്തെ ഒന്നരമണിക്കൂർ പ്രാദേശികമായ വിഷയങ്ങൾ വികസന പ്രവർത്തനങ്ങൾ വികസന സാധ്യതകൾ തുടങ്ങിയവ ചർച്ച ചെയ്യാൻ ജനപ്രതിനിധികളുടെ യോഗം ചേരും. തുടർന്ന് തീര സദസ്സ് നടക്കുമെന്ന് മന്ത്രി പറഞ്ഞു. ബേപ്പൂർ, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത്, എലത്തൂർ, കൊയിലാണ്ടി, വടകര മണ്ഡലങ്ങളിലാണ് തീര സദസ്സ് സംഘടിപ്പിക്കുന്നത്.

ബേപ്പൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മെയ് 14ന് വൈകുന്നേരം 4 30 മുതൽ, മെയ് 15 ന് രാവിലെ 11 മണി മുതൽ ഭട്ട് റോഡ് സമുദ്ര ഓഡിറ്റോറിയം, അന്നേ ദിവസം വൈകുന്നേരം 4.30 മുതൽ പയ്യാനക്കൽ ഹയർ സെക്കന്ററി സ്ക്കൂൾ എന്നിവിടങ്ങളിൽ തീര സദസ്സ് നടക്കും. മെയ് 16 ന് രാവിലെ 11 മണി മുതൽ പുതിയാപ്പ ഫിഷറീസ് ഹയർ സെക്കന്ററി സ്കൂൾ, മെയ് 17 ന് രാവിലെ 11 മണി മുതൽ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ (ബോയ്സ് ഹൈസ്ക്കൂൾ), മെയ് 20 ന് രാവിലെ 11 മണി മുതൽ വടകര ടൗൺഹാൾ എന്നിവിടങ്ങളിലാണ് തീരസദസ്സ് നടക്കുക.

തീര സദസ്സുമായി ബന്ധപ്പെട്ട് മണ്ഡലങ്ങളിലെ ഒരുക്കങ്ങളും ക്രമീകരണങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. എം എൽ എമാരായ കാനത്തിൽ ജമീല, കെ.കെ രമ, കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട്, വടകര നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു, ജില്ലാ വികസന കമ്മീഷണർ എം.എസ് മാധവികുട്ടി, ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കെ.എ ലബീബ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment