ഹിമാചൽ പ്രദേശിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായതിനെത്തുടർന്ന് മാണ്ഡി-കുള്ളു ദേശീയപാത ഉള്‍പ്പെടെയുള്ള റോഡുകളിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. അപ്രതീക്ഷിതമായി ഉണ്ടായ പ്രളയത്തിൽ 200ലധികം പ്രദേശവാസികളും വിനോദസഞ്ചാരികളും കുടുങ്ങിക്കിടക്കുകയാണ്. ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് മാണ്ഡി ജില്ലയിലെ പ്രധാന ഹൈവേകൾ എല്ലാം അടച്ചു. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ മലനിരകളോട് ചേർന്നുള്ള റോഡുകളിൽ വിനോദസഞ്ചാരികളും പൊതുജനങ്ങളും നിൽക്കരുത് എന്ന് മുന്നറിയിപ്പു നൽകി. തുടര്‍ച്ചയായി പെയ്ത മഴയില്‍ ബിയാസ് നദിയിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
മേഘ വിസ്‌ഫോടനത്തിനു ശേഷം പെയ്ത മഴയുടെ ഫലമായി പലയിടങ്ങളിലും മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഷിംല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും കനത്ത മഴ പെയ്തു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഹിമാചല്‍ പ്രദേശില്‍ വെള്ളപ്പൊക്ക സാധ്യതയും അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചു. ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേദാര്‍നാഥ് തീര്‍ഥാടന യാത്ര നിര്‍ത്തിവച്ചു.
https://twitter.com/RajmangalTimes_/status/1672458104867520512?t=dBnNF_Vl5cNLxJgxm_zNmg&s=19
62 വർഷങ്ങൾക്ക് ശേഷം ഇത്തവണ ഡൽഹിയിലും മുംബൈയിലും ഒരുമിച്ചാണ് കാലവർഷം എത്തിയത്. കഴിഞ്ഞ ഒരാഴ്ച കാലമായി ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുകയാണ്.
https://twitter.com/ANI/status/1672834498499846144?t=ExthSAKkpdxpm8K6PNiC5g&s=19
ഡല്‍ഹിയില്‍ കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗുരുഗ്രാം നോയിഡ, ഗാസിയാബാദ്, എന്നിവിടങ്ങളിലും കനത്ത മഴയാണ് രേഖപ്പെടുത്തിയത്.