കാലാവസ്ഥാ ഉച്ചകോടി സമാപിച്ചു: 25,000 കോടി ഡോളര്‍ കാലാവസ്ഥാ വ്യതിയാനം കുറയ്ക്കാനുമുള്ള സാമ്പത്തിക നഷ്ടപരിഹാരമായി വികസിത രാജ്യങ്ങൾ നൽകണം
അസര്‍ബൈജാനിലെ ബാകുവില്‍ നവംബര്‍ 11 ന് തുടങ്ങിയ ഉച്ചകോടി ഇന്ന് സമാപിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന് കാരണക്കാര്‍ പ്രധാനമായും വികസിത രാജ്യങ്ങളായതിനാൽ വികസിത രാജ്യങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള കെടുതികള്‍ നേരിടാന്‍ 25,000 കോടി ഡോളര്‍ ക്ലൈമറ്റ് ഫിനാന്‍സ് ഫണ്ടായി നല്‍കാന്‍ കോപ്-29 ഉച്ചകോടിയില്‍ തീരുമാനമായി. 2035 വരെയാണ് മറ്റു രാജ്യങ്ങള്‍ക്ക് ഫണ്ട് നല്‍കുക. കെടുതികള്‍ നേരിടാനും കാലാവസ്ഥാ വ്യതിയാനം കുറയ്ക്കാനുമുള്ള സാമ്പത്തിക നഷ്ടപരിഹാരമായാണ് മറ്റു രാജ്യങ്ങൾക്ക് ഈ തുക നൽകേണ്ടത്.
കാലാവസ്ഥാ വ്യതിയാന ഫണ്ടായി പ്രതിവര്‍ഷം 1.3 ട്രില്യണ്‍ ഡോളര്‍
കാലാവസ്ഥാ വ്യതിയാന ഫണ്ടായി പ്രതിവര്‍ഷം 1.3 ട്രില്യണ്‍ ഡോളര്‍ ഉയര്‍ത്തണമെന്നാണ് ഉച്ചകോടിയില്‍ ഉയര്‍ന്ന ആവശ്യം. പൊതു, സ്വകാര്യ മേഖലയ്ക്കു വേണ്ടിയാണ് ഇപ്പോഴത്തെ തുക. ഈ വളരെ കൂടുതലാണെന്നും എല്ലാ രാജ്യങ്ങള്‍ക്കും ഇത്രയും തുക നല്‍കാന്‍ കഴിയില്ലെന്നും യൂറോപ്യന്‍ നെഗോഷിയേറ്റര്‍ പറഞ്ഞു. നേരത്തെയുള്ള കാലാവസ്ഥാ ഉച്ചകോടികളിലാണ് ഇത്തരത്തിലൊരു സാമ്പത്തിക സഹായം പ്രാബല്യത്തില്‍ വന്നത്.
കാലാവസ്ഥാ വ്യതിയാന ദുരന്ത ആഘാതം കുറയ്ക്കാനാണ് ഇത്തരത്തില്‍ നല്‍കുന്ന ഫണ്ട് പ്രധാനമായും ഉപയോഗിക്കുക. ഈ ഫണ്ട് സോളാര്‍ പദ്ധതികള്‍, വൈദ്യുതി വാഹനങ്ങള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കാന്‍ ഉപയോഗിക്കാം. കാലാവസ്ഥാ വ്യതിയാന ദുരന്തം കൂടുതല്‍ നേരിടുന്ന രാജ്യങ്ങളില്‍ ഉറപ്പുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കാനും ഭക്ഷ്യ പ്രതിരോധത്തിനും ഫണ്ട് ഉപയോഗിക്കാം. സ്ഥിരമായി പ്രളയമോ ഉരുള്‍പൊട്ടലോ ഉണ്ടാകുന്ന പ്രദേശത്തു നിന്ന് ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനും ഈ തുക ചിലവഴിക്കാം.
കോപ് ഉച്ചകോടിയിലെ ഫണ്ട് ചുഴലിക്കാറ്റുകളെ പ്രതിരോധിക്കുന്ന മേല്‍ക്കൂരകള്‍, വരള്‍ച്ചയിലും കൃഷിക്ക് വേണ്ട ജലസേചനം എന്നിവയ്ക്കും ഉപയോഗിക്കാം. അതേസമയം ഈ തുക കൂടുതലായി ഉപയോഗിക്കേണ്ടത് ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ച് പുനരുപയോഗ ശുദ്ധമായ ഊര്‍ജം ഉപയോഗിക്കാനുള്ള പദ്ധതിക്കാണ്. സമ്പന്ന രാജ്യങ്ങള്‍ പ്രതിവര്‍ഷം 25,000 കോടി ഡോളര്‍ ക്ലൈമറ്റ് ഫിനാന്‍സ് ഫണ്ടായി നല്‍കണമെന്നും തീരുമാനമായി.
കാപ്‌സിയന്‍ കടലിന്റെ തീരത്ത് ചേര്‍ന്ന ഈ വര്‍ഷത്തെ ഉച്ചകോടിക്ക് ഇന്ത്യ ഉള്‍പ്പെടെ 200 ഓളം രാജ്യങ്ങളാണ് പങ്കെടുത്തത്.