കാലാവസ്ഥ വ്യതിയാനം: സമുദ്രനിരപ്പ് ഉയരുന്നു; കേരളത്തിലെ നാല് ജില്ലകളെ ബാധിക്കുമെന്ന് പഠനം

കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രനിരപ്പ് ഉയരുന്നു. ഇത് കേരളത്തിലെ നാല് ജില്ലകളെ ബാധിക്കുമെന്ന് പഠനം. അടുത്ത 27 വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ കോട്ടയം, തൃശൂര്‍ ജില്ലകളുടെ രൂപരേഖയില്‍ പ്രകടമായ മാറ്റങ്ങളുണ്ടാക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാനിക്കുന്നു.
കൊച്ചി, വൈക്കം, സമുദ്രനിരപ്പിന് താഴെയുള്ള കുട്ടനാട് മേഖലകൾ, തൃശൂര്‍ ജില്ലയിലെ പേരമംഗലം, പുരനാട്ടുകര, അരിമ്പൂര്‍, പറക്കാട്, മണക്കൊടി, കൂര്‍ക്കഞ്ചേരി, മേഖലകൾ, കോട്ടയം ജില്ലയിലെ തലയാഴം, ബ്രഹ്മമംഗലം എന്നീ പ്രദേശങ്ങള്‍ കടലെടുക്കുമെന്നാണ് പുതിയ റിപ്പോർട്ടിൽ പറയുന്നത്.

അമേരിക്കയിലെ ന്യൂ ജെഴ്‌സിയിലെ സയന്‍സ് ഓര്‍ഗനൈസേഷനായ ക്ലൈമറ്റ് സെൻ്റർ ആഗോള തലത്തില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പുറത്തുവിട്ട ന്യൂ ഡിജിറ്റല്‍ എലവേഷന്‍ മോഡലിലാണ് ആഗോളതാപനത്തിന്റെ ഫലമായി 2050 ആകുന്നതോടെ സമുദ്രനിരപ്പ് ഒരു മീറ്ററോളം ഉയരുമെന്ന റിപ്പോർട്ട് വന്നിട്ടുള്ളത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുഭാഗത്ത് 1.06 -1.75 മില്ലി മീറ്റര്‍ ഓരോ വര്‍ഷവും ഉയരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 1974 മുതല്‍ 2004 വരെ കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ മൂന്ന് മില്ലി മീറ്റര്‍ ഓരോവര്‍ഷവും സമുദ്ര നിരപ്പ് ഉയരുന്നു. നിലവില്‍ അസാധാരണമായ അതി തീവ്രമായ മഴ കാണപ്പെടുന്ന കേരളത്തിന്റെ പല പ്രദേശങ്ങളെയും കടലേറ്റം രൂക്ഷമായി ബാധിക്കും.മാപ്പ് പ്രൊജക്ഷന്‍ പ്രകാരം നാല് ജില്ലകളിലെയും ബീച്ചുകള്‍ മുഴുവന്‍ കടലെടുക്കും

മുനമ്പം, കുഴിപ്പിള്ളി, ചെറായി, നായരമ്പലം, ചേന്ദമംഗലം, പുത്തന്‍വെളിക്കര, കടമക്കുടി, പുതവൈപ്പ്, ഫോര്‍ട്ട്കൊച്ചി, വരാപ്പുഴ, ബോള്‍ഗാട്ടി, ചെല്ലാനം, ഉദയനപുരം, തലയോലപ്പറമ്പ്, ചേര്‍ത്തല, കുമരകം, മുഹമ്മ, മന്നന്‍ചേരി, തണ്ണീര്‍മുക്കം, കോട്ടയം, കുട്ടനാട് മേഖലകളിലെ ഭൂരിഭാഗം പ്രദേശങ്ങളും കടലിനടിയിലാവും.

പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ചുമായി ബന്ധപ്പെട്ട ഇന്‍ര്‍ ഗവണ്‍മെന്റല്‍ പാനല്‍ റിപ്പോര്‍ട്ടും സൂചിപ്പിക്കുന്നത് 2050 ആവുന്നതോടെ സമുദ്രനിരപ്പ് ഉയരുമെന്നാണ്. 
അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുകുന്നതാണ് സമുദ്രനിരപ്പ് ഉയരുന്നതിനുള്ള പ്രധാന കാരണം. 

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment