സിവില്‍ സര്‍വ്വീസ് പരീക്ഷ; മാര്‍ച്ച് 5 വരെ അപേക്ഷിക്കാം; പ്രിലിമിനറി മെയ് 26ന്
ഈ വര്‍ഷത്തെ സിവില്‍ സര്‍വ്വീസസ് പരീക്ഷകള്‍ക്കുള്ള വിജ്ഞാപനം യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (യു.പി.എസ്.സി) പുറപ്പെടുവിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 5. പരീക്ഷയിലൂടെ 1056 ഒഴിവുകളാണ് നികത്തുന്നത്.
പ്രിലിമിനറി പരീക്ഷ മേയ് 26ന് നടക്കും. അപേക്ഷകരുടെ പ്രായം 21നും 32നും ഇടയിലായിരിക്കണം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.
സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് (സി.എസ്.ഇ) അപേക്ഷകര്‍ക്ക് പരമാവധി ആറ് ശ്രമങ്ങള്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ എസ്.സി/ എസ്.ടി/ ഒബിസി/ അംഗപരിമിതര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ശ്രമങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിരിക്കും.100 രൂപയാണ് അപേക്ഷ ഫീസ്. വനിതകള്‍, എസ്.സി, എസ്.ടി, അംഗപരിമിതര്‍ എന്നിവര്‍ക്ക് ഫീസില്ലാതെ അപേക്ഷിക്കാം.
മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. പ്രാഥമികം, മെയിന്‍സ്, അഭിമുഖം എന്നിവയാണവ.
പ്രലിമിനറി പരീക്ഷ: ഇതില്‍ 200 മാര്‍ക്ക് വീതമുള്ള രണ്ട് നിര്‍ബന്ധിത പേപ്പറുകള്‍ ഉള്‍പ്പെടുന്നു. രണ്ട് പേപ്പറുകളും ഒബ്ജക്ടീവ് ടൈപ്പ് (മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍) ആണ്. രണ്ട് മണിക്കൂര്‍ വീതമാണ് പരീക്ഷ.
ജനറല്‍ സ്റ്റഡീസ് പേപ്പര്‍ 2, 33% നിശ്ചിത യോഗ്യത മാര്‍ക്കുള്ള പേപ്പറാണിത്. ഹിന്ദിയിലും ഇംഗ്ലീഷിലുമായാണ് ചോദ്യപേപ്പറുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
പ്രധാന പരീക്ഷ: എഴുത്ത് പരീക്ഷയില്‍ യോഗ്യത പേപ്പറുകളും മെറിറ്റിനായി കണക്കാക്കിയവയും ഉള്‍പ്പെടുന്നു. പേപ്പര്‍ എ= ഇന്ത്യന്‍ ഭാഷ, പേപ്പര്‍ ബി= ഇംഗ്ലീഷ്, എന്നിവയ്ക്ക് 300 മാര്‍ക്ക് വീതമാണ് ലഭിക്കുക.
നിര്‍ബന്ധിത പേപ്പറുകള്‍ (പേപ്പര്‍ 1 മുതല്‍ പേപ്പര്‍ 7 വരെ), അഭിമുഖം/ വ്യക്തിത്വ പരിശോധന എന്നിവയില്‍ നിന്നുള്ള മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്കുകള്‍.
അപേക്ഷ നല്‍കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്ക്: upsc.gov.in.