ചുട്ടുപൊള്ളി ഉത്തരേന്ത്യ ; ഉഷ്ണ തരംഗത്തിൽ നിരവധി മരണം

ഉഷ്ണ തരംഗത്തിൽ ഉത്തരേന്ത്യയിൽ മരണം നൂറിനോട് അടുത്തു. ബീഹാറിലും യുപിയിലും ആയി ഇതുവരെ മരിച്ചത് 98 പേരാണ്. ഉത്തര്‍പ്രദേശില്‍ 54 പേരും ബിഹാറിൽ 44 പേരുമാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കാണിത്. ജൂൺ 15, 16,17 തീയതികളിൽ ഉത്തർപ്രദേശിലെ ബല്ലിയയിലെ ജില്ലാ ആശുപത്രിയിൽ 54 പേർ മരിച്ചതായാണ് കണക്കുകൾ. 60 വയസ്സിന് മുകളിലുള്ളവരാണ് മരിച്ചവരിൽ അധികവും.

ശനിയാഴ്ച, ബല്ലിയ ജില്ലയിൽ രേഖപ്പെടുത്തിയ പരമാവധി താപനില 43 ഡിഗ്രി സെൽഷ്യസ് ആണ്. ബല്ലിയയിലെ മരണങ്ങൾ അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ബിഹാറിൽ റിപ്പോർട്ട് ചെയ്ത 44 എണ്ണത്തില്‍ തലസ്ഥാനമായ പട്‌നയിൽ മാത്രം 35 പേരാണ് മരിച്ചത്. 19 പേർ നളന്ദ മെഡിക്കൽ കോളേജ് ആശുപത്രിയിലും (എൻഎംസിഎച്ച്) പിഎംസിഎച്ച് ആശുപത്രിയിൽ 16 പേരും മരിച്ചതായാണ് കണക്കുകൾ. സംസ്ഥാനത്തെ മറ്റ് ജില്ലകളിലായി ഒൻപത് പേർ മരിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. കനത്ത ചൂട് കാരണം പട്‌നയിലെ എല്ലാ സ്‌കൂളുകളും ജൂൺ 24 വരെ അടച്ചിടും. ശനിയാഴ്ച 11 ജില്ലകളില്‍ ചൂട് 44 ഡിഗ്രി സെൽഷ്യസ് കവിഞ്ഞു. പട്‌നയിൽ 44.7 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയ ഉയർന്ന താപനില. 45.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ ഷെയ്ഖ്പുരയിലാണ് ഏറ്റവും ചൂട് അനുഭവപ്പെട്ടത്.

മരിച്ചവർക്ക് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നെന്നും കടുത്ത ചൂടില്‍ ആരോഗ്യാവസ്ഥ വഷളാകുകയുമായിരുന്നെന്ന് ബല്ലിയ ചീഫ് മെഡിക്കൽ ഓഫീസർ ജയന്ത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഹൃദയാഘാതം, മസ്തിഷ്‌കാഘാതം എന്നിവ ഉള്ളവരാണ് മരിച്ചവരിൽ കൂടുതലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കനത്ത ചൂടിലും തണുപ്പിലും ശ്വാസകോശ രോഗികൾ, പ്രമേഹ രോഗികൾ, രക്തസമ്മർദമുള്ള രോഗികൾ എന്നിവർക്ക് അപകടസാധ്യത കൂടുതലാണ്.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment