ചൈനയിലെ പ്രളയത്തില്‍ മരണം 33 ആയി, ഒരു ദിവസം പെയ്തത് ഒരു വര്‍ഷം പെയ്യുന്ന മഴയുടെ പകുതി
ചൈനയില്‍ തുടരുന്ന പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 30 കവിഞ്ഞു. കഴിഞ്ഞ ദിവസം നാലു മരണമായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. ഒരാഴചയോളമായി തുടരുന്ന കനത്ത മഴയാണ് പ്രളയത്തിന് കാരണം. 80,000 പേരെ ഇതിനകം മാറ്റിപാര്‍പ്പിച്ചു. 130 ഗ്രാമങ്ങളില്‍ വാര്‍ത്താവിനിമയ സംവിധാനങ്ങളും റോഡ് ഗതാഗതവും തകര്‍ന്നു.
നൂറുകണക്കിന് വിമാന സര്‍വിസുകള്‍ മുടങ്ങി. ട്രെയിന്‍ സര്‍വിസുകളും റദ്ദാക്കി. ബെയ്ജിങ്ങിലും പ്രളയ മുന്നറിയിപ്പുണ്ട്. നഗരങ്ങളിലെ വെള്ളപ്പൊക്കം സ്ഥിതി സങ്കീര്‍ണമാക്കിയിട്ടുണ്ട്. ബെയ്ജിങ്ങിന് വടക്കുള്ള പര്‍വതനിരകളിലെ കനത്ത മഴയാണ് പ്രളയത്തിന് കാരണം. ചൈനീസ് വന്‍മതില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് പേമാരി തുടരുന്നത്.
മിയൂന്‍ നദി കരകവിഞ്ഞതിനെ തുടര്‍ന്ന് മിയൂനിലാണ് കൂടുതല്‍ പ്രളയം ബാധിച്ചത്. ഇവിടെ മാത്രം 28 മരണം റിപ്പോര്‍ട്ട് ചെയ്തു. യാന്‍ഖ്വിങ് ജില്ലയില്‍ രണ്ടു പേരും മരിച്ചതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. മിയൂനില്‍ 573.5 എം.എം മഴ ലഭിച്ചു.
ബെയ്ജിങ്ങില്‍ ആകെ പെയ്യേണ്ട വാര്‍ഷിക മഴ 600 എം.എം ആണ്. ശനിയാഴ്ച ബെയ്ജിങ്ങിലെ പര്‍വത മേഖലയായ Huairou യില്‍ ഒരു മണിക്കൂറില്‍ 95.3 എം.എം മഴയാണ് ലഭിച്ചത്.

നഗരത്തില്‍ ഒന്നര മീറ്റര്‍ ഉയരത്തിലാണ് പ്രളയജലം ഉയര്‍ന്നതെന്നാണ് മിയൂനിലെ കടയുടമ ഷായ് (33) പറയുന്നത്. ഇവിടെ കടകളിലും മറ്റും മണ്ണും ചെളിയും നിറഞ്ഞ് നാശനഷ്ടമുണ്ടായിട്ടുണ്ട്. ഉരുള്‍പൊട്ടലും പേമാരിയുമാണ് ദുരിതം വിതച്ചത്.
2023 വേനലില്‍ കനത്ത മഴയിലും പ്രളയത്തിലും 33 പേരാണ് ബെയ്ജിങ്ങില്‍ കൊല്ലപ്പെട്ടത്. അന്ന് രണ്ടു ദിവസം കൊണ്ട് 1000 എം.എം മഴയാണ് അവിടെ ലഭിച്ചത്. ഒരു വര്‍ഷം ലഭിക്കേണ്ട മഴയുടെ ഇരട്ടിയാണ് രണ്ടു ദിവസം കൊണ്ട് ലഭിച്ചത്.
English Summary: China’s devastating floods claim 33 lives, with one day of rain equaling half a year’s total. Learn more about the crisis and its aftermath