Chennai Rain News Live Updates: ചെന്നൈയില്‍ തീവ്രമഴ; സ്‌കൂളുകള്‍ക്ക് അവധി, നഗരത്തില്‍ വെള്ളം കയറി
ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദം രൂപ്പപെട്ടതിനു പിന്നാലെ തമിഴ്‌നാട്ടില്‍ മഴ ശക്തമായി. തുടര്‍ച്ചയായ മഴ പലയിടത്തും നഗരത്തില്‍ വെള്ളക്കെട്ടുണ്ടാക്കി. ചെന്നൈയില്‍ തീവ്രമഴ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെ വരെയുള്ള കണക്കില്‍ ചെന്നൈയില്‍ 20 സെ.മി മഴ രേഖപ്പെടുത്തി. 90 മിനുട്ടുകൊണ്ട് 15 സെ.മി മഴയാണ് കഴിഞ്ഞ ദിവസം രാത്രി പെയ്തതെന്ന് ദുരന്തനിവാരണ മന്ത്രി പി.കെ ശേഖര്‍ ബാബു പറഞ്ഞു. ചെന്നൈ, കാഞ്ചീപുരം, തിരുവാളൂര്‍, കടലൂര്‍, നാഗപട്ടണം, രാമനാഥപുരം എന്നീ ജില്ലകളിലാണ് കനത്ത മഴ റിപ്പോര്‍ട്ട് ചെയ്തത്.
മഴ ശക്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഡിസംബര്‍ 2,3 തിയതികളില്‍ ചെന്നൈയിലും സമീപ ജില്ലകളിലും കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാഞ്ചീപുരം, തിരുവള്ളൂര്‍, റാണിപ്പേട്ട് തുടങ്ങിയ ജില്ലകളില്‍ മഴയെ തുടര്‍ന്ന് ഇന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അടിയന്തര നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി എം.കെ സറ്റാലിന്‍ കോര്‍പറേഷന്‍ ആസ്ഥാനമായ റോബിന്‍ ബില്‍ഡിങ് സന്ദര്‍ശിച്ചു.
തമിഴ്‌നാടിന്റെ തീരദേശങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ഇന്നലെ മെറ്റ്ബീറ്റ് വെതറിന്റെ കാലാവസ്ഥാ അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ബീച്ചില്‍ ഈ ആഴ്ച അവസാനം വരെ പൊതുജനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ഡിസംബര്‍ 2 ന് മിങ്‌ജോം ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില കാലാവസ്ഥാ പ്രവചന മാതൃകകളില്‍ ചെന്നൈയില്‍ ചുഴലിക്കാറ്റ് കരകയറിയേക്കുമെന്നും പറയുന്നതിനാല്‍ ജാഗ്രത ശക്തിപ്പെടുത്തുകയാണ്.
മറീന ബിച്ചില്‍ വെള്ളം കയറി
കനത്ത മഴയെയും കടല്‍ക്ഷോഭത്തെയും തുടര്‍ന്ന് മറീന ബീച്ചില്‍ വെള്ളംകയറി. ടി നഗര്‍ ബസ് ഡിപ്പോ, ഇ.എസ്.ഐ ആശുപത്രി എന്നിവിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്‍ (ജി.സി.സി) യില്‍ കണ്‍ട്രോള്‍ റൂം തുറന്നു. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചു.
അടയാര്‍ പുഴ കരകവിഞ്ഞു
അടയാര്‍ പുഴയില്‍ ജലനിരപ്പ് പലയിടത്തും കരകവിഞ്ഞു. പതിനായിരം ക്യൂസെക്‌സ് വെള്ളമാണ് അടയാര്‍ പുഴക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുകയെന്നാണ് ജലവിഭവ വകുപ്പിന്റെ കണക്ക്. ചെമ്പരാമ്പക്കം സംഭരണിയില്‍ നിന്നാണ് ഇവിടേക്ക് വെള്ളമെത്തുന്നത്. ചെമ്പരാമ്പക്കം, റെഡ് ഹില്‍ സംഭരണികളുടെ ഷട്ടറുകള്‍ തുറന്നതാണ് പുഴകളില്‍ ജലനിരപ്പ് കൂടാന്‍ കാരണം. സെക്കന്റില്‍ 6000 ക്യൂസെക്‌സ് വെള്ളമാണ് ഒഴുക്കിവിടുന്നത്. ഇതോടെ ജലനിരപ്പ് 22.53 അടിയായി ഉയര്‍ന്നു. റെഡ് ഹില്ലില്‍ നിന്ന് 1000 ക്യൂസെക്‌സാണ് പുറത്തേക്ക് ഒഴുക്കുന്നത്.
Highest rainfall recorded (in millimetres) from 29th Nov morning to 30th Nov morning 8.30 am.
Avadi 190 mm
Kolathur 150 mm
TVK Nagar 150 mm
Ponneri 150 mm
Ambattur 140 mm
Alandhur 130 mm
Adyar 120 mm
Madhuravoyal 120 mm
Puzhal 120 mm
Red hills 120 mm
Kodambakkam 110 mm
Gummidipoondi 110 mm
Valsaravakkam 110 mm
Perambur 110 mm
Kathivakkam 110 mm
Teynampet 100 mm
Perungudi 100 mm
Meenambakkam 100 mm