യു എ യി ൽ തുടർച്ചായി കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മണിക്കൂറിൽ 10-25 കി.മീ വേഗതയിലോ ചിലപ്പോൾ മണിക്കൂറിൽ 35 കി.മീ വരെ വേഗതയിലോ കാറ്റ് വീശാനാണ് സാധ്യത. പകൽ സമയത്ത് കുറഞ്ഞ വെയിലും രാത്രിയിൽ ഉയർന്ന ഈർപ്പവും പ്രതീക്ഷിക്കാം.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിപ്പ് പ്രകാരം യുഎഇയിൽ പകൽ സമയത്ത് വെയിലും ചിലയിടങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കും. ദുബൈ, ഷാർജ, അജ്മാൻ തുടങ്ങിയ ചില തീരപ്രദേശങ്ങളിൽ താഴ്ന്നമേഘങ്ങൾ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. രാത്രിയിൽ പരമാവധി ഈർപ്പം 90 ശതമാനത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദുബൈ, ഷാർജ, അജ്മാൻ, അൽ ഐൻ തുടങ്ങിയ തീരപ്രദേശങ്ങളിലും ആഭ്യന്തര മേഖലകളിലും രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഈർപ്പം കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഇന്ന് ശരാശരി ഉയർന്ന താപനില 30-ൽ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പരമാവധി താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്തും. കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസായി കുറയാം. ദുബൈയിൽ നിലവിൽ 30 ഡിഗ്രി സെൽഷ്യസാണ് പകൽ സമയത്തെ താപനില.