weather kerala 11/11/23 : ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത
കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം ഇടിയോടെ കനത്ത മഴ ചില പ്രദേശങ്ങളിൽ ലഭിക്കാൻ സാധ്യത ഉളളതിനാൽ ജാഗ്രത പുലർത്തണം. ഇന്നലെ എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ ശക്തമായ കാറ്റും മഴയും നാശനഷ്ടവും ഉണ്ടായിരുന്നു.
അന്തരീക്ഷ സ്ഥിതി ഇങ്ങനെ
തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് കേരളത്തിൽ ഇന്നും മഴ സാധ്യത വർധിപ്പിക്കും. കാലാവസ്ഥ പ്രവചന മാതൃകകളിൽ മഴ കാണില്ലെങ്കിലും ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും എന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത
ബംഗാൾ ഉൾക്കടലിന്റെ തെക്കു കിഴക്കൻ മേഖലയിൽ ഈ മാസം 15 ഓടെ ന്യൂനമർദം രൂപപ്പെടും. ഇത് തെക്കൻ തമിഴ്നാട് കേരളം എന്നിവിടങ്ങളിൽ മഴക്ക് കാരണം ആയേക്കും.
ഇന്നത്തെ (11/11/23) മഴ സാധ്യത പ്രദേശങ്ങൾ
തിരുവനന്തപുരം ജില്ലയിലെ മുരിക്കുംപുഴ , ആറ്റിങ്ങൽ ഉൾപ്പെടെ തീരദേശം,
പതനംതിട്ട ജില്ലയിലെ പമ്പ, അംഗ മൂഴി, ളാഹ തുടങ്ങിയ പ്രദേശങ്ങൾ , എറണാകുളം, കോട്ടയം, പത്തനംതിട്ട , ആലപ്പുഴ, ഇടുക്കി ജില്ലയിലെ പ്രദേശങ്ങളിൽ ഇന്ന് മഴ സാധ്യത ഉണ്ട്. വടക്കൻ കേരളത്തിൽ ഇന്നും മഴ കുറവായിരിക്കും.