നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി; ഗോവ ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ 38 ഒഴിവുകൾ

നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി; ഗോവ ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ 38 ഒഴിവുകൾ

പ്രതിരോധ വകുപ്പിന് കീഴില്‍ ഗോവ ഷിപ്പ് യാര്‍ഡിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്. മാനേജ്‌മെന്റ് ട്രെയ്‌നി ഒഴിവുകളിലേക്കാണ് പുതിയ നിയമനം. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി ആകെ 38 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനായി ഫെബ്രുവരി 2 വരെ അപേക്ഷ നല്‍കാം.

തസ്തിക& ഒഴിവ്
ഗോവ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിന് കീഴില്‍ മാനേജ്‌മെന്റ് ട്രെയ്‌നി ഒഴിവിലേക്ക് ഇന്ത്യയൊട്ടാകെ നിയമനങ്ങള്‍. ആകെ 38 ഒഴിവുകള്‍.

മാനേജ്‌മെന്റ് ട്രെയ്‌നി (മെക്കാനിക്കല്‍)- 12, മാനേജ്‌മെന്റ് ട്രെയ്‌നി (ഇലക്ട്രിക്കല്‍) 7, മാനേജ്‌മെന്റ് ട്രെയ്‌നി (ഇലക്ട്രോണിക്‌സ്) 3, മാനേജ്‌മെന്റ് ട്രെയ്‌നി (നേവല്‍ ആര്‍കിടെക്ച്ചര്‍) 10, മാനേജ്‌മെന്റ് ട്രെയ്‌നി (ഹ്യൂമന്‍ റിസോഴ്‌സ്) 3, മാനേജ്‌മെന്റ് ട്രെയിനി (ഫിനാന്‍സ്) 3, എന്നിങ്ങനെയാണ് ഒഴിവുകള്‍.

പ്രായപരിധി
എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 33 വയസും, ഒബിസിക്കാര്‍ക്ക് 31 വയസും, UR/EWS വിഭാഗക്കാര്‍ക്ക് 28 വയസുമാണ് പ്രായപരിധി.

യോഗ്യത

മാനേജ്‌മെന്റ് ട്രെയിനി (മെക്കാനിക്കല്‍)

Full time Regular Bachelor of Engineering (B.E.) / Bachelor of Technology (B. Tech.) in Mechanical from a recognized Universtiy / Institution with minimum First class or 60% marks or equivaletnCGPA.

മാനേജ്‌മെന്റ് ട്രെയിനി (ഇലക്ട്രിക്കല്‍)

Full time Regular Bachelor of Engineering (B.E.) / Bachelor of Technology (B. Tech.) in Eletcrical from a recognized Universtiy / Institution with minimum First class or 60% marks or equivalent CGPA.

മാനേജ്‌മെന്റ് ട്രെയിനി (ഇലക്ട്രോണിക്‌സ്)

Full time Regular Bachelor of Engineering (B.E.) / Bachelor of Technology (B. Tech.) in Eletcronisc from a recognized Universtiy / Institution with minimum First class or 60% marks or equivaletn CGPA.

മാനേജ്‌മെന്റ് ട്രെയിനി (നേവല്‍ ആര്‍ക്കിടെക്ച്ചര്‍)

Full time Regular Bachelor of Engineering (B.E.) / Bachelor of Technology (B. Tech.) in Naval Architecture from a recognized Universtiy / Institution with minimum First class or 60% marks or equivalent CGPA.

മാനേജ്‌മെന്റ് ട്രെയിനി (ഹ്യൂമന്‍ റിസോഴ്‌സ്)

Graduate in any discipline with 2 years full time Regular MBA/MSW/PG Degree/Diploma from a recognized Universtiy/AICTE approved institution with specialization in HRM/IR/Personnel Management/Labour and Social Welfare/Labour Studies/Social Work with minimum First class or 60% marks or equivalent CGPA.

മാനേജ്‌മെന്റ് ട്രെയിനി (ഫിനാന്‍സ്)

Graduate AND qualified Chartered Accountatn from Institute of Chartered Accountants of India (CA)/ Qualified Cost Accountant from Institute of Cost Accountants of India(ICMA).

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 40,000 രൂപ മുതലാണ് തുടക്ക ശമ്പളം. 1,40000 രൂപ വരെ ശമ്പളം വര്‍ധിക്കും.

അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് https://recruitment.goashipyard.in/User/Job-List.aspx എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം. 500 രൂപയാണ് അപേക്ഷ ഫീസ്. ആപ്ലിക്കേഷന്‍ നല്‍കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment