CEE-KEAM 2024 sports quota: പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിൽ സ്‌പോർട്‌സ് ക്വാട്ട അഡ്മിഷൻ

CEE-KEAM 2024 sports quota: പ്രൊഫഷനൽ ഡിഗ്രി കോഴ്‌സുകളിൽ
സ്‌പോർട്‌സ് ക്വാട്ട അഡ്മിഷൻ

CEE-KEAM 2024 അധ്യയന വർഷം ആരംഭിക്കുന്ന വിവിധ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്ക് കായികതാരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു (sports quota).

KEAM 2024

എൻട്രൻസ് എക്‌സാമിനേഷൻസ് കമ്മിഷണർ ( KEAM 2024) പുറപ്പെടുവിച്ച പ്രോസ്‌പെക്ടസ് പ്രകാരമുള്ള യോഗ്യതയുള്ള കായികതാരങ്ങൾ എൻട്രൻസ് എക്‌സാമിനേഷൻസ് കമ്മിഷണർക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പടെ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിൽ സമർപ്പിക്കണം.

2022 ഏപ്രിൽ 1 മുതൽ 2024 മാർച്ച് 31 വരെയുള്ള കാലഘട്ടങ്ങളിൽ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ച കായികയിനങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ജുനിയർ/യൂത്ത് മത്സരങ്ങളിൽ പങ്കെടുത്ത് 3ാം സ്ഥാനം കരസ്ഥമാക്കൽ, റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കൽ എന്നിവയാണ് കുറഞ്ഞ യോഗ്യതയായി കണക്കാക്കിയിട്ടുള്ളത്.

യോഗ്യത

ഈ വർഷങ്ങളിൽ സ്‌പോർട്‌സ് രംഗത്തെ പ്രാവീണ്യം തെളിയിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകൾ മാത്രമേ പരിഗണിക്കൂ. അപേക്ഷകർ സ്‌പോർട്‌സ് നിലവാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് മുൻഗണനാക്രമത്തിൽ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.

അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പുകളുടെ സർട്ടിഫിക്കറ്റുകൾ അതത് കായിക ഇനങ്ങളുടെ സംസ്ഥാന അസോസിയേഷൻ സെക്രട്ടറി സാക്ഷ്യപ്പെടുത്തണം.

സ്‌കൂൾ ഗെയിംസ് സർട്ടിഫിക്കറ്റുകൾ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (സ്‌പോർട്‌സ്) സാക്ഷ്യപ്പെടുത്തണം. 10.02.2020 ലെ സർക്കാർ ഉത്തരവ് നമ്പർ 42/2020 പ്രകാരമായിരിക്കും മാർക്ക് നിശ്ചയിക്കുന്നത്.

ഇതു സംബന്ധിച്ച് എൻട്രൻസ് എക്‌സാമിനേഷൻസ് കമ്മിഷണർ പുറപ്പെടുവിച്ചിട്ടുള്ള 2024 ലെ പ്രോസ്‌പെക്ടസിൽ പ്രതിപാദിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും മിനിമം മാർക്കും ഉള്ളവരുടെ അപേക്ഷകൾ മാത്രമേ സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനത്തിനും പരിഗണിക്കപ്പെടുകയുള്ളൂ. അപൂർണമായതും നിശ്ചിത സമയപരിധിക്കു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 30. വിശദവിവരങ്ങൾ www.sportscouncil.kerala.gov.in ലും ലഭ്യമാണ്. അപേക്ഷകൾ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം1 (ഫോൺ നമ്പർ 0471 2330167 / 2331546).

കേന്ദ്രീകൃത കൗൺസലിംഗും മോപ്പ് അപ്പ് അലോട്ട്‌മെന്റും

വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കുകയും തുടർന്ന് കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നും സാധുവായ പ്രൊവിഷണൽ രജിസ്‌ട്രേഷൻ കരസ്ഥമാക്കിയിട്ടുള്ളവരുമായ വിദ്യാർഥികൾക്ക് സർക്കാർ മെഡിക്കൽ കോളജുകളിൽ ഇന്റേൺഷിപ്പ് അനുവദിക്കുന്നതിനുള്ള കേന്ദ്രീകൃത കൗൺസലിങ്ങും മോപ്പ് അപ്പ് അലോട്ട്‌മെന്റും 22ന് തിരുവനന്തപുരത്തുള്ള മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ (DME Office) നടത്തും. വിശദ വിവരങ്ങൾക്കും, വിജ്ഞാപനത്തിനും www.dme.kerala.gov.in

അപേക്ഷിക്കുമ്പോൾ തെറ്റില്ലാതെ അപേക്ഷിക്കുക. ഈ വീഡിയോ കണ്ടുനോക്കൂ.

metbeatNews

കരിയർ വാർത്തകൾക്ക് ഈ WhatsApp Group ൽ ചേരുക

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Content editor in Metbeat News International Desk. Also, Career and Educational content writer. She Has Master Degree in English from Calicut university. 5-year experience in Journalism Field

Leave a Comment