ജാഗ്രത: റിമൽ കര തൊട്ടു; വീശുന്നത് 120 കി.മീ വരെ വേഗതയില്‍
റിമല്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളില്‍ കരതൊട്ടു. ശക്തമായ കാറ്റില്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന മരങ്ങള്‍ മുറിച്ച് മാറ്റിക്കൊണ്ടിരിക്കുകയാണ്. 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശി അടിക്കുന്നത്. ബംഗാളിലെ തീരപ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ബംഗാളിലെ തീരപ്രദേശങ്ങളില്‍ നിന്നും ഒരു ലക്ഷത്തിലധികം പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയതായി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹിക മാധ്യമമായ എപ്സിലൂടെ അറിയിച്ചു. ചുഴലിക്കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന സജ്ജമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു . കരസേന, നാവികസേന, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ സേനകളും ചുഴലിക്കാറ്റിനെ നേരിടാന്‍ സജ്ജമായി. ത്രിപുരയില്‍ സംസ്ഥാന സര്‍ക്കാര്‍ നാല് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
റിമൽ ചുഴലിക്കാറ്റിൻ്റെ ആഘാതത്തിൽ തിങ്കളാഴ്ച മുതൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ള അസമിലെ പല ജില്ലകളും അതീവ ജാഗ്രതയിലാണ്. തിങ്കളാഴ്ച മുതൽ രണ്ട് ദിവസത്തേക്ക് 42 ട്രെയിനുകൾ റദ്ദാക്കിയതായി നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ അറിയിച്ചു.
ഗുവാഹത്തി ഉൾപ്പെടെ അസമിൻ്റെ പല ഭാഗങ്ങളിലും ഞായറാഴ്ച വൈകുന്നേരം മുതൽ മഴ പെയ്തിരുന്നു.
“റിമൽ ചുഴലിക്കാറ്റ് അസമിൻ്റെ ചില ഭാഗങ്ങളിൽ പ്രതികൂല കാലാവസ്ഥ കൊണ്ടുവരും. ഞങ്ങൾ നിരവധി മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നു,” മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തു.
ദേശീയ ദുരന്ത നിവാരണ സേനയുടെയും (എൻഡിആർഎഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും (എസ്‌ഡിആർഎഫ്) ടീമുകൾ സജ്ജമാണെന്നും കൺട്രോൾ റൂമുകൾ പ്രവർത്തനക്ഷമമാണെന്നും പ്രാദേശിക ഭരണകൂടവുമായി സഹകരിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്ഭവൻ ടാസ്‌ക് ഫോഴ്‌സ് തയ്യാർ: ബംഗാൾ ഗവർണർ
റെമാൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള ദുരന്തങ്ങളെ നേരിടാൻ “രാജ്ഭവൻ ടാസ്‌ക് ഫോഴ്‌സ് സജ്ജമാണെന്ന്” പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് തിങ്കളാഴ്ച പറഞ്ഞു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.