പൊടി നിറഞ്ഞ കാലാവസ്ഥ തുടരുന്നതിനാൽ കുവൈറ്റിൽ ജാഗ്രത നിർദേശം
പൊടി നിറഞ്ഞ കാലാവസ്ഥ തിങ്കളാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിലെ മറൈൻ ഫോർകാസ്റ്റിംഗ് വിഭാഗം മേധാവി യാസർ അൽ ബലൂഷി. പൊതുവെ കാറ്റിൻ്റെ വേഗത മണിക്കൂറിൽ 55 കി.മീ വരെയാകുമെന്നും പ്രത്യേകിച്ച് നാളെ രാവിലെ മുതൽ തിരശ്ചീന ദൃശ്യപരത കുറയുമെന്നും അൽ ബലൂഷി പറഞ്ഞു.
രാജ്യത്തിൻ്റെ വടക്കുപടിഞ്ഞാറൻ ഭാഗത്താണ് ഞായറാഴ്ച ഏറ്റവും കുറഞ്ഞ തിരശ്ചീന ദൃശ്യപരത രേഖപ്പെടുത്തിയിട്ടുള്ളത്. അവിടെ ദൃശ്യപരത 400 മീറ്ററിലെത്തി, പാർപ്പിട പ്രദേശങ്ങളിലും ചില തീരപ്രദേശങ്ങളിലും 1,500 മുതൽ 2,000 മീറ്റർ വരെയാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ പുറത്തിറങ്ങുമ്പോൾ മുൻകരുതൽ എടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. പ്രത്യേകിച്ച് ശക്തമായ കാറ്റും തിരശ്ചീന ദൃശ്യപരത പെട്ടെന്ന് കുറയുന്നത്തിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കുക.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag