ഉയർന്ന തിരമാല മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ബേപ്പൂർ വാട്ടർ ഫെസ്റ്റിലെ ഇന്നത്തെ വാട്ടർ സ്പോർട്സ് ഇനങ്ങൾ ഒഴിവാക്കി. കടലിൽ നടത്താനിരുന്ന പരിപാടികളാണ് ഒഴിവാക്കിയതെന്ന് കോഴിക്കോട് ജില്ലാ കലക്ടർ അറിയിച്ചു.
ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ കേരള തീരത്ത് ഉയർന്ന തിരമാലയും കടലാക്രമണത്തിനും ശക്തികൂടിയ ന്യൂനമർദ്ദം അറബിക്കടലിൽ പ്രവേശിച്ച് ശക്തമായ മഴയുണ്ടാകാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (INCOS) അറിയിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
ഈ സാഹചര്യത്തിൽ ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ ഇന്ന് (ഡിസംബർ 26) കടലിൽ നടത്താൻ നിശ്ചയിച്ചിരുന്ന വാട്ടർ സ്പോർട്സ് ഇനങ്ങൾ ഒഴിവാക്കി. ഫെസ്റ്റിനോട് അനുബന്ധിച്ചുള്ള കലാപരിപാടികൾ വൈകുന്നേരം 6.30 മുതൽ 8.30 വരെയായി പരിമിതപ്പെടുത്തി.
സുരക്ഷ മുഖവിലക്കെടുത്ത് ഫെസ്റ്റിനോട് അനുബന്ധിച്ച് ചാലിയം, ബേപ്പൂർ മേഖലകളിലെ ബാരിക്കേഡിങ്ങ് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. ആളുകൾ ഒരു കാരണവശാലും ബാരിക്കേഡുകൾ മറികടക്കുകയോ
ഒരിടത്തും കടലിലേക്ക് ഇറങ്ങാനോ പാടുള്ളതല്ല
സുരക്ഷ ഉറപ്പാക്കാൻ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ വിന്യസിച്ചിട്ടുണ്ട്.
ഉയർന്ന തരംഗ മുന്നറിയിപ്പ് ഉള്ളതിനാൽ പൊതു നിർദ്ദേശങ്ങൾ പാലിച്ച് പൊതുജനങ്ങൾ സഹകരിക്കണം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത കൈക്കൊള്ളുകയും അപകടകരമായ സാഹചര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കേണ്ടതുമാണ്. ഫെസ്റ്റിന്റെ നടത്തിപ്പ് പ്രയാസപ്പെടുത്താത്ത വിധം അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കേരള തീരത്ത് ഇന്നു രാത്രി 11:30 വരെ 1.7 മുതൽ 2.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.
തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
നാളെ (ബുധന്‍) ദൃശ്യമാകുന്ന സൂപ്പർ മൂൺ പ്രതിഭാസം വേലിയേറ്റത്തിന് കാരണമായേക്കുമെന്ന് വിദഗ്ധർ. ചന്ദ്രൻ ഭൂമിയുമായി അടുത്തു വരുന്നതാണ് കാരണം. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ആകർഷണം കൂടുന്നത് ഉയർന്ന തിരമാലകൾക്ക് കാരണമാകാറുണ്ട്. കടൽക്കാറ്റ് വർധിപ്പിക്കുകയും താഴ്ന്ന പ്രദേശങ്ങളിൽ തീരദേശത്ത് വെള്ളം കയറാറുമുണ്ട്.
ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർ മൂണാണ് നാളെ (ബുധന്‍) ദൃശ്യമാകുക. ജൂലൈ 4 ന് ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അകലെയെത്തുന്ന അഫലിയോൺ പ്രതിഭാസത്തിനു ശേഷമാണ് സൂപ്പർ മൂൺ ദൃശ്യമാകുന്നത്. ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തു വരുന്നതിനെയാണ് സൂപ്പർ മൂൺ എന്നു വിളിക്കുന്നത്. ബുധനാഴ്ച അർധരാത്രി 2.07 മുതൽ സൂപ്പർമൂൺ കാണാനാകും. ഏറെ ശോഭയോടെ വലിയ ചന്ദ്രനാണ് സൂപ്പർ മൂണിന്റെ പ്രത്യേകത. ബുധനാഴ്ച സൂപ്പർമൂൺ സംഭവിക്കുമ്പോൾ ചന്ദ്രൻ ഭൂമിയിൽ നിന്ന് 3,57,264 കി.മി അകലെയായിരിക്കും. കഴിഞ്ഞ ജൂൺ 14 ന് സൂപ്പർ മൂൺ ഉണ്ടായിരുന്നു. അന്ന് 3,63,300 കി.മി അകലെയായിരുന്നു ചന്ദ്രൻ. അതായത് ഇത്തവണ കൂടുതൽ വലിപ്പത്തിലും തെളിച്ചത്തിലും ചന്ദ്രനെ കാണാൻ കഴിയും എന്നർഥം. ഇത്തവണ മൂന്നു ദിവസം പൂർണ ചന്ദ്രനെ കാണാനാകും. ചൊവ്വാഴ്ച പുലർച്ചെ മുതൽ വെള്ളിയാഴ്ച രാവിലെ വരെ പൂർണ ചന്ദ്രനുണ്ടാകും.
2023 ജൂലൈ മൂന്നിനാകും അടുത്ത സൂപ്പർ മൂൺ ദൃശ്യമാകുക. 1979 ൽ റിച്ചാർഡ് നോളെ എന്ന ജ്യോതിശാസ്ത്രജ്ഞനാണ് സൂപ്പർ മൂൺ എന്ന പേര് ഉപയോഗിച്ചത്. ദീർഘവൃത്താകൃതിയിലാണ് ചന്ദ്രന്റെ ഭ്രമണപഥം. സാധാരണ ഭൂമിയിൽ നിന്ന് 4,05, 500 കി.മി അകലെയാണ് സ്ഥാനം
ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം ഇൻകോയിസ് അറിയിക്കുന്നതനുസരിച്ച്
തിരുവനന്തപുരം തീരം ഉൾപ്പെടുന്ന തെക്ക് കിഴക്കൻ അറബിക്കടൽ മേഖലയിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാനും പെട്ടെന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെയാവാനും സാധ്യതയുണ്ടെന്ന് ഐഎംഡിയും കുസാറ്റ് സർവ്വകലാശാലയിലെ അന്തരീക്ഷ ശാസ്ത്രജ്ഞരും നിർദേശിക്കുന്നതിനാൽ തിരുവനന്തപുരത്തെ തീരദേശ ഗ്രാമങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽ പണിക്ക് പോവാൻ പാടില്ലെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. ഒപ്പം വരുന്ന വ്യാഴാഴ്ച വരെ കേരളം, കർണാടക, ലക്ഷദ്വീപ്, കന്യാകുമാരി, തെക്കൻ തമിഴ്നാട്, ആന്ധ്രാ പ്രെദേശ്, തീരങ്ങളിലും മാന്നാർ കടലിലും, തെക്ക് പടിഞ്ഞാറൻ – മധ്യ പടിഞ്ഞാറൻ അറബിക്കടലിലും, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും പെട്ടെന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ ആയിരിക്കുമെന്നും ഐ.എം.ഡി മുന്നറിയിപ്പ് നൽകുന്നു. ആയതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടൽപ്പണിക്ക് പോവരുതെന്നാണ് ഐ.എം.ഡിയുടെ നിർദേശം. ഇതോടൊപ്പം കേരളത്തിലും കർണാടകയിലും തെക്കൻ തമിഴ്നാട്ടിലും ഇന്ന് രാത്രി വരെ 10 മുതൽ 11 അടി വരെ ഉയരത്തിലും ലക്ഷദ്വീപ് തീരത്ത് 12 അടി വരെ ഉയരത്തിലും തിരമാലയ്ക്ക് സാധ്യതയുള്ളതായി ഇൻകോയിസ് മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കുക.
ഞായറാഴ്ചയും തിങ്കളാഴ്ചയും അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 32 കിലോമീറ്ററായിരിക്കും കാറ്റിൻറെ വേഗത. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 32 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 36 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ്. പൊതുവേ വൈകുന്നേരത്തോടെയാണ് കാറ്റിൻറെ വേഗത കൂടുന്നത്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 38 കിലോമീറ്റർ വേഗതയിലും കാറ്റ് വീശാം. അലകൾ തീരക്കടലിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും 11 അടി വരെ ഉയരത്തിലും ദൂരക്കടലിൽ 13 അടി വരെ ഉയരത്തിലുമായിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇടവിട്ട് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിക്കുന്നു.
ചൊവ്വാഴ്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 28 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 30 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 32 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 38 കിലോമീറ്റർ വേഗതയിലും കാറ്റുണ്ടാകാം.
ബുധനാഴ്ച അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 22 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 24 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 24 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 28 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 32 കിലോമീറ്റർ വേഗതയിലും കാറ്റുണ്ടാകാം.
കടപ്പാട് : radiomonsoon
ഇന്ത്യൻ സമുദ്ര വിവര സേവന കേന്ദ്രം (ഇൻകോയിസ്) അറിയിക്കുന്നതനുസരിച്ച് ജൂൺ 30-ാം തിയതി വ്യാഴാഴ്ച രാത്രി 8 മണിക്കുള്ള അറിയിപ്പ്.
മത്സ്യത്തൊഴിലാളി ജാഗ്രതാ മുന്നറിയിപ്പ്
വരുന്ന തിങ്കളാഴ്ച വരെ കേരളം, കർണാടക, ലക്ഷദ്വീപ്, കന്യാകുമാരി, തെക്കൻ തമിഴ്നാട്, തെക്കൻ മഹാരാഷ്ട്ര, ഗോവ തീരങ്ങളിലും മാന്നാർ കടലിലും, മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും പെട്ടെന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ ആയിരിക്കുമെന്നും ഐ.എം.ഡി മുന്നറിയിപ്പ് നൽകുന്നു. കൂടാതെ മധ്യ – തെക്ക് പടിഞ്ഞാറൻ അറബിക്കടലിലും ശ്രീലങ്കയ്ക്ക് സമീപമായി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുമെന്നും പെട്ടെന്നുള്ള കാറ്റിൻറെ വേഗത മണിക്കൂറിൽ 65 കിലോമീറ്റർ ആയിരിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു ആയതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടൽപ്പണിക്ക് പോവരുതെന്നാണ് ഐ.എം.ഡിയുടെ നിർദേശം. ഇതോടൊപ്പം കേരളത്തിലും കർണാടകയിലും ഇന്ന് രാത്രി വരെ 10 മുതൽ 11 അടി വരെ ഉയരത്തിലും ലക്ഷദ്വീപ് തീരത്ത് 12 അടി വരെ ഉയരത്തിലും തിരമാലയ്ക്ക് സാധ്യതയുള്ളതായി ഇൻകോയിസ് മുന്നറിയിപ്പ് നൽകിയിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കുക.
വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 28 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ മണിക്കൂറിൽ 30 കിലോമീറ്ററായിരിക്കും കാറ്റിൻറെ വേഗത. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 34 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ്. പൊതുവേ വൈകുന്നേരത്തോടെയാണ് കാറ്റിൻറെ വേഗത കൂടുന്നത്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 32 കിലോമീറ്റർ വേഗതയിലും കാറ്റ് വീശാം. അലകൾ തീരക്കടലിൽ തെക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും 9 അടി വരെ ഉയരത്തിലും ദൂരക്കടലിൽ 10 അടി വരെ ഉയരത്തിലുമായിരിക്കും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇടവിട്ട് ചെറിയ മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി അറിയിക്കുന്നു.
ശനിയാഴ്ചയും ഞായറാഴ്ചയും അഞ്ചുതെങ്ങ് മുതൽ പൂന്തുറ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 32 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുക. തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 34 കിലോമീറ്ററാണ് കാറ്റിൻറെ വേഗത. പൂന്തുറ മുതൽ പൂവാർ വരെയുള്ള തീരക്കടലിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 34 കിലോമീറ്റർ വേഗതയിലും തീരത്ത് നിന്നും 20 കിലോമീറ്ററിന് അപ്പുറം ദൂരക്കടലിൽ വടക്ക് പടിഞ്ഞാറ് നിന്നും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലുമാണ് കാറ്റ്. പൂവാറിന് തെക്കും കന്യാകുമാരി മേഖലയിലും വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലും കാറ്റുണ്ടാകാം.
കടപ്പാട്: radiomonsoon
കേരള തീരത്ത് നിന്ന് ഇന്നും (31-05-2022) നാളെയും (01-06-2022) മൽസ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയതായി കാലാവസ്ഥ വകുപ്പ് (IMD).
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 31-05-2022 മുതൽ 01-06-2022 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
31-05-2022 : മാലിദ്വീപ് പ്രദേശത്ത് തെക്ക്- പടിഞ്ഞാറൻ ദിശയിൽ നിന്നും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
തെക്ക്-കിഴക്കൻ അറബിക്കടൽ, കേരള തീരം അതിനോട് ചേർന്നുള്ള കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത
01-06-2022 :തെക്ക്-കിഴക്കൻ അറബിക്കടൽ, കേരള തീരം അതിനോട് ചേർന്നുള്ള കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
02-06-2022 മുതൽ 04-06-2022 വരെ :തെക്ക്- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേൽപ്പറഞ്ഞ പ്രദേശങ്ങളിലും തീയ്യതികളിലും മല്‍സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തൃശ്ശൂർ: ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ തൃശ്ശൂര്‍ പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്പില്‍വേ ഷട്ടറുകളിൽ ഒന്ന് തുറന്നു. നാല് ഷട്ടറുകൾ കൂടി ഉടൻ തുറക്കും. ഡാമിന് താഴെ ചാലക്കുടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ഉത്തരേന്ത്യ വേനൽച്ചൂടിൽ ഉരുകുകയാണ്. 45 ഡിഗ്രിക്ക് മുകളിലാണ് പലയിടത്തും താപനില. ഉഷ്ണതരംഗം ഉത്തർപ്രദേശിൽ തീവ്ര ഉഷ്ണ തരംഗമായി. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ പകൽ ചൂട് 47 ഡിഗ്രി സെൽഷ്യസിലെത്തി. 20 വർഷത്തെ ഏപ്രിലിൽ നഗരത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ ചൂടാണിത്. നേരത്തെ 1999 ഏപ്രിൽ 30 നായിരുന്നു റെക്കോർഡ് ചൂട് രേഖപ്പെടുത്തിയത്. 46.3 ഡിഗ്രിയായിരുന്നു ഇത്. കഴിഞ്ഞ വർഷം 44.3 ഡിഗ്രിയും 2020 ൽ 43.7 ഡിഗ്രിയുമാണ് നഗരത്തിൽ രേഖപ്പെടുത്തിയിരുന്നത്. അടുത്ത ഒരാഴ്ചത്തെ കാലാവസ്ഥാ പ്രവചനത്തിൽ 40 ഡിഗ്രിക്ക് മുകളിൽ ചൂട് തുടരാനാണ് സാധ്യത. നാളെ മുതൽ ചൂടിന് നേരിയ ആശ്വാസം ഉണ്ടാകും. 45 ഡിഗ്രിക്ക് മുകളിൽ താപനില പോകുമ്പോഴാണ് സാധാരണ ഉഷ്ണ തരംഗം സ്ഥിരീകരിക്കുന്നത്. 47 ഡിഗ്രി കടക്കുമ്പോൾ തീവ്ര ഉഷ്ണ തരംഗമായി കണക്കാക്കും. ഹരിയാന, ഡൽഹി, പടിഞ്ഞാറൻ ഉത്തർ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും വെള്ളിയാഴ്ച കടുത്ത ചൂട് രേഖപ്പെടുത്തി. രാജസ്ഥാൻ, ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ മെയ് 2 നും നാലിനും ഇടയിൽ ഇടിയോടു കൂടെയുള്ള മഴക്ക് സാധ്യതയുണ്ടെന്നും താപനില 36 നും 39 നും ഇടയിൽ തുടരുമെന്നുമാണ് കാലാവസ്ഥാ പ്രവചനം.
ഡൽഹിയിൽ 12 വർഷത്തെ കൂടിയ ചൂട്
ഡൽഹിയിൽ 72 വർഷത്തിനിടെ ഏറ്റവും ചൂട് രേഖപ്പെടുത്തിയ രണ്ടാമത്തെ ഏപ്രിലാണ് ഇത്തവണത്തേത്. ഇന്ന് രേഖപ്പെടുത്തിയത് 43.4 ഡിഗ്രി സെൽഷ്യസ്. ഏപ്രിൽ 28 ന് 43.5 ഡിഗ്രിയായിരുന്നു താപനില. ഡൽഹിയിൽ കഴിഞ്ഞ 12 വർഷത്തിനിടെയുള്ള ഏറ്റവും വലിയ താപനിലയാണിത്. കാലാവസ്ഥാ വകുപ്പ് ഡൽഹിയിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു.
കൽക്കരിക്ഷാമം വൈദ്യുതിയില്ല
കൽക്കരി പ്രതിസന്ധിയെ തുടർന്ന് ഉത്തരേന്ത്യയിൽ വൈദ്യുതി മുടക്കം പതിവായി. താപ വൈദ്യുതി നിലയമാണ് കൂടുതലായും പ്രവർത്തിക്കുന്നത്. വൈദ്യുതി മുടങ്ങിയതോടെ കുടിവെള്ള പമ്പിങ്ങും തടസ്സപ്പെട്ടു. വരൾച്ചയും രൂക്ഷമാണ്. അടുത്ത ഒരാഴ്ചയും ഉഷ്ണ തരംഗം തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ഉഷ്ണ തരംഗം മരിച്ചത് 6,500 പേർ
2010 മുതൽ ഇന്ത്യയിൽ ഇതുവരെ 6,500 പേർ ഉഷ്ണ തരംഗത്തിൽ മരിച്ചിട്ടുണ്ട്. ദക്ഷിണേഷ്യിൽ കാലാവസ്ഥാ വ്യതിയാനം ഭാവിയിൽ രൂക്ഷമാകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
ആരോഗ്യ പ്രശ്നങ്ങൾ
കൊവിഡിനു പിന്നാലെ ഉഷ്ണ തരംഗ ആരോഗ്യ പ്രശ്നങ്ങളും സജീവമാകുന്നു. നിരവധി പേരാണ് ചികിത്സ തേടുന്നത്. സൂര്യാഘാതവും പതിവാണ്. ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട് നിരവധി പേർ ചികിത്സ തേടിയെത്തുന്നുവെന്ന് അഹമ്മദാബാദ് മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡന്റ് മോന ദേശായ് പറഞ്ഞു. നേരിട്ട് വെയിൽ കൊള്ളരുതെന്നും അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണമെന്നും ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങൾ പാടില്ലെന്നും പരമാവധി കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും വിദഗ്ധർ നിർദേശിച്ചിട്ടുണ്ട്. തൊപ്പി, കുട എന്നിവ ചൂടുന്നതും തല മറയ്ക്കുന്നതും ഉഷ്ണ തരംഗത്തിൽ നിന്ന് രക്ഷനേടാൻ സഹായകമാകും.
വിവിധ കാലാവസ്ഥ മോഡലുകളുടെ കേരളത്തിലെ മഴ സാധ്യത പ്രവചനം
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്ന് കാസറഗോഡ്, കണ്ണൂർ,വയനാട്, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ട മഴ സാധ്യത
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട മഴ സാധ്യത.
National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കാര്യമായ മഴ സാധ്യത ഇല്ല
European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് മധ്യ തെക്കൻ കേരളത്തിലും കണ്ണൂർ, പാലക്കാട്, ജില്ലകളിലും ഒറ്റപെട്ട മഴ സാധ്യത