കേരളത്തിൽ വേനലിനു മുമ്പേ ചൂട് തുടങ്ങിയത് എന്തുകൊണ്ട്? വേനൽ മഴ എപ്പോൾ ?

Recent Visitors: 72 കേരളത്തിൽ വേനലിനു മുമ്പേ ചൂട് തുടങ്ങിയത് എന്തുകൊണ്ട്? വേനൽ മഴ എപ്പോൾ? രാജീവൻ എരിക്കുളം / സിഞ്ചു രാഗേഷ് വേനൽക്കാലത്തിനു മുന്നേ തുടങ്ങിയ …

Read more

Climate Change Kerala : ഇത് അപൂർവ പെയ്ത്ത് ; കേരളം വാസയോഗ്യമല്ലാതാകും: വിദഗ്ധർ

തിരുവനന്തപുരത്ത് ശനിയാഴ്ച രാത്രി പെയ്ത തീവ്ര മഴക്ക് എന്താണ് കാരണം? ഇത് അപൂർവ പെയ്ത്ത് ആണെന്ന് നാട്ടുകാർ പറയുന്നു. തീവ്ര മഴക്കുള്ള റെഡ് അലർട്ടോ അതിശക്തമായ മഴക്കുള്ള ഓറഞ്ച് അലർട്ടോ ഇല്ലാതിരുന്നിട്ടും പെട്ടെന്ന് മഴ തകർത്തു പെയ്തത് എങ്ങനെ? ഈ സംശയത്തിന് ഉത്തരം നൽകുകയാണ് മുതിർന്ന കാലാവസ്ഥാ  ശാസ്ത്രജ്ഞനായ ഡോ. വേണു ജി നായർ.

ഇരു കടലുകളിലെ വായു തമ്മിൽ ചേർന്നു

തിരുവനന്തപുരത്ത് പെയ്ത മഴ നമുക്കൊന്ന് പരിശോധിക്കാം. ആദ്യം  ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ (AWS) ഉള്ള വർക്കലയിലെ കണക്ക് നോക്കാം. രാത്രി 10  മണിയ്ക്ക് മഴ തുടങ്ങിയിട്ട് രാവിലെ 8 .30  ആയപ്പോൾ അത് 16  cm ആയി. ഒരു ഇടിമേഘങ്ങൾ 10  മണിക്കൂർ മഴ പെയ്തു എന്ന് പറയുമ്പോൾ നമ്മൾ ചില കാര്യങ്ങൾ മനസ്സിലാക്കണം .

ഇന്നലത്തെ നിരീക്ഷണത്തിൽ  തന്നെ  അറബിക്കടലിലെ വായു ബംഗാൾ ഉൾക്കടലിലെ വായുവുമായി ചേരുന്നു എന്ന്  നമ്മൾ കണ്ടിരുന്നു.  ഇത്   തീർച്ചയായും ഭീമൻ ക്യുമുലോനിംബസ് എന്ന കൂമ്പാര മേഘങ്ങളെ (Cumulo Nimbus) ഉണ്ടാക്കിയിട്ടുണ്ടാകും.

കൂമ്പാര മേഘങ്ങൾ എത്രതരം?

ഇത്തരം മേഘങ്ങളെ മൂന്നായി ആണ് തിരിച്ചിരിക്കുന്നത്. സാധാരണയുള്ളത് (ഒരു കോശങ്ങൾ ഉള്ളത് ) (Ordinary) , ഒന്നിലധികം കോശങ്ങൾ ഉള്ളത്  (Multi Cell) , വിസ്ഫോടനാത്മകമായ കോശങ്ങൾ ഉള്ളത് (Super Cell) എന്നിങ്ങനെ ആണ് അതിനെ പറയുന്നത്.  ഇതിൽ ഒരു കോശം വളർന്നു മഴപെയ്യിച്ചു നശിയ്ക്കുമ്പോൾ ഏകദേശം 45  മിനിട്ടു തൊട്ട് ഒരു മണിക്കൂർ വരെ സമയം എടുക്കും. എന്നാൽ നിരവധി കോശങ്ങൾ ഉണ്ടെങ്കിൽ ഒരെണ്ണം നശിയ്ക്കുമ്പോഴേക്കും അടുത്തത് തുടങ്ങും .

ഇത് അപൂർവ പെയ്ത്ത്
ഇത് അപൂർവ പെയ്ത്ത്

ഇത് അപൂർവ പെയ്ത്ത്

അതായത് ആ മേഘം മുഴുവൻ പെയ്തു തീരാൻ  നിരവധി മണിക്കൂറുകളോ അപൂർവമായി ദിവസങ്ങളോ എടുക്കാം . മൂന്നാമത്തെ തരം  മേഘങ്ങൾ സാധാരണ ദക്ഷിണേന്ത്യയിൽ  ഉണ്ടാകാറില്ല . ഒഡിഷ, ബംഗാൾ,  രാജസ്ഥാൻ പോലുള്ള സ്ഥലങ്ങളിൽ ടൊർണാഡോയോട് (Tornado) കൂടിയുള്ള മഴ ഉണ്ടാക്കുന്നതാണ് ഇത് .

ആഗോള താപനവും അന്തരീക്ഷ മലിനീകരണവും

ആഗോള താപനം അതി തീവ്രമായി കഴിഞ്ഞ 2013  നു ശേഷം സ്ഥിതി അതീവഗുരുതരമാണ് . എല്ലാ തരം   മേഘങ്ങളിലെയും  മഴ തുള്ളികളുടെ എണ്ണം ക്രമാതീതമായി കൂടി. ചെറിയ മഴ പോലും അതിതീവ്ര മഴയായി. ഇതിനു മൂന്നു കാരണങ്ങൾ ആണ് ഉള്ളത് .

https://youtube.com/shorts/CGrWKnaCEh4?si=laCD7-Kup5kg3-Au

1. കടലിൽ ചൂട് കൂടിയപ്പോൾ കൂടുതൽ നീരാവി അന്തരീക്ഷത്തിലേക്ക് കടൽ വിട്ടു കൊടുത്തു തുടങ്ങി ( Evaporation) .

2. ഈ വരുന്ന നീരാവിയെ മുഴുവൻ പിടിച്ചു വയ്ക്കുവാൻ ചൂട് കൂടിയ അന്തരീക്ഷത്തിന്റെ കഴിവ് കൂടി (Water Holding Capacity) . ഏകദേശ കണക്കു പ്രകാരം ഒരു ഡിഗ്രി ചൂട് അന്തരീക്ഷത്തിൽ കൂടുമ്പോൾ 7 %  നീരാവി കൂടുതൽ  അന്തരീക്ഷം താങ്ങും .

Read more