california wild fire 08/01/25: കാലിഫോർണിയയിൽ വൻ കാട്ടുതീ, പ്രതിസന്ധി രൂക്ഷം

california wild fire 08/01/25: കാലിഫോർണിയയിൽ വൻ കാട്ടുതീ, പ്രതിസന്ധി രൂക്ഷം

അമേരിക്കയിലെ തെക്കന്‍ കാലിഫോര്‍ണിയയില്‍ രൂക്ഷമായ കാട്ടുതീയെ തുടര്‍ന്ന് അടിയന്തരാവസ്ഥയ്ക്ക് സമാന സാഹചര്യം. രണ്ടു പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 32,000 പേര്‍ ലോസ്ആഞ്ചല്‍സ് ഉള്‍പ്പെടെ നഗരങ്ങളില്‍ നിന്ന് പലായനം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,950 ഏക്കര്‍ പ്രദേശം കാട്ടുതീ വിഴുങ്ങി. ഈറ്റോണ്‍, ഹര്‍സ്റ്റ്, വൂഡ്‌ലി എന്നിവിടങ്ങളിലാണ് കാട്ടുതീ ചാമ്പലാക്കിയ പ്രദേശങ്ങള്‍ ഏറെയും.

ലോസ് ആഞ്ചല്‍സിലെ യുനിഫൈഡ് സ്‌കൂള്‍ ജില്ലയിലും അല്‍ബെര്‍ട്ടോയിലും കര്‍വാഹ്ലോയിലുമായി 100 ലേറെ സ്‌കൂളുകള്‍ അടച്ചു. ലോസ് ആഞ്ചല്‍സില്‍ 1000 ത്തിലേറെ സ്‌കൂളുകളാണുള്ളത്. ഈറ്റണില്‍ തീ വ്യാപിച്ചതിനെ തുടര്‍ന്ന് 32,500 പേര്‍ക്ക് കൂടി ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം നല്‍കിയതോടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമായി. മറ്റ് 38,600 പേര്‍ക്കു കൂടി ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം നല്‍കുമെന്നാണ് ഫയര്‍ ഡിപാര്‍ട്‌മെന്റ് സൂചന നല്‍കുന്നത്.

ഹര്‍സ്റ്റില്‍ മാത്രം 3000 പേരെ ഒഴിപ്പിച്ചതായി ഫയര്‍ മേധാവി ക്രിസ്റ്റിന്‍ ക്രൗലി അറിയിച്ചു. അഗ്നിരക്ഷാ സേനാ അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും പലയിടത്തായി പൊള്ളലേറ്റതായി റിപ്പോര്‍ട്ടുണ്ട്. എമര്‍ജന്‍സി സര്‍വിസ് പരമാവധി നിലയില്‍ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് ഫയര്‍ ഡിപാര്‍ട്‌മെന്റ് പറഞ്ഞു. 3,624 കോളുകളാണ് ഇവര്‍ അറ്റന്റ് ചെയ്തത്. 24 മണിക്കൂറിനിടെ 1,500 പേര്‍ സഹായം തേടി വിളിച്ചു.

വ്യാഴാഴ്ച വൈകിട്ട് വരെ കാട്ടുതീ ശക്തമായ രീതിയില്‍ തുടരുമെന്ന് ദേശീയ കാലാവസ്ഥാ ഏജന്‍സി നാഷനല്‍ വെതര്‍ സര്‍വിസ് അറിയിച്ചു. ശക്തമായ ഹൈ വിന്‍ഡാണ് തീ പടരാന്‍ കാരണം. ഇത് കാലിഫോര്‍ണിയയുടെ പ്രാന്തപ്രദേശത്തു നിന്ന് പസഫിക് തീരത്തേക്ക് വീശുകയാണെന്ന് ഞങ്ങളുടെ സ്ഥാപകന്‍ വെതര്‍മാന്‍ കേരള പറഞ്ഞു.

ചൂടുള്ള വരണ്ട കാറ്റാണിത്. ഈ കാറ്റാണ് തീ പടരാന്‍ കാരണം. ഈ കാറ്റിന് 90 മുതല്‍ 110 കി.മി വരെ വേഗതയുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിനു കാരണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. നാലിടങ്ങളിലാണ് തീ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടത്തെ തീപിടിത്ത വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.

four wildfires burning across the Los Angeles area.

Palisades fire: At just after 10:00 local time on Tuesday (18:00 GMT), a wildfire broke out in the Palisades and quickly grew to the size of 2,950 acrse

Eaton fire: Wind-whipped flames from this fire that broke out on Tuesday evening in the Altadena area has now engulfed 2,227 acres of land

Hurst fire: The third fire – which also began on Tuesday – has now swarmed 505 acres of the Sylmar region.

Woodley fire: The most recent of all the wildfires, the Woodley blaze, was just reported by California’s fire authority in the last hour. It’s currently burning over 75 acres of terrain

Tyler fire: The smallest of the five, this blaze broke out a few hours ago in Riverside County – the state’s fire authority says it’s now 100% contained

For the four remaining blazes, 0% are contained, according to Cal Fire.

Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020