ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട്, മഴ മുന്നറിയിപ്പില്‍ ഇളവു വരുത്തി

ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട്, മഴ മുന്നറിയിപ്പില്‍ ഇളവു വരുത്തി

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2372.88 അടി എത്തിയതിനെ തുടര്‍ന്നാണിത്. നിലവില്‍ ജലനിരപ്പ് ഡാമിന്റെ സംഭരണ ശേഷിയുടെ 66.81 ശതമാനത്തിലെത്തി. 2372.58 അടിയിലെത്തുമ്പോഴാണ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കുക. 2378.58 അടിയിലെത്തുമ്പോഴാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുക. റൂള്‍ കര്‍വ് പ്രകാരം 2379.58 അടിയില്‍ ജലനിരപ്പ് എത്തിയാല്‍ റെഡ് അലര്‍ട്ടും നല്‍കും. റെഡ് അലര്‍ട്ട് നല്‍കിയ ശേഷമാണ് ഡാമുകള്‍ തുറക്കുക.

കഴിഞ്ഞ ദിവസം 8 ഡാമുകളില്‍ റെഡ് അലര്‍ട്ട് നല്‍കിയിരുന്നു. ഇന്ന് റെഡ് അലര്‍ട് നല്‍കിയ ഡാമുകളുടെ എണ്ണം 9 ആയി ഉയര്‍ന്നു.

റെഡ് അലെര്‍ട് നല്‍കിയ ഡാമുകള്‍

ബാണസുര സാഗര്‍ (90.37%)
ഷോളയാര്‍ (98.1%)
മാട്ടുപെട്ടി (93.4%)
പൊന്മുടി (93.3%)
കുട്ട്യാടി ( 98.7%)
പോരിങ്ങല്‍ കൂത്ത് (73.7%)
കല്ലാര്‍കുട്ടി ( 95.2%)
ലോവര്‍ പെരിയാര്‍ (97. 2%)
മൂഴിയാര്‍ (90.3%)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ കുറയുമെന്നാണ് പ്രവചനം. ശക്തമായ കാറ്റിനും ഇന്ന് ഉച്ചയോടെ ശമനമുണ്ടാകും. ദീര്‍ഘമായ ഇടവേളകളോടെ മഴ ലഭിക്കും. കേരളത്തില്‍ പ്രത്യേകിച്ച് വടക്കന്‍ ജില്ലകളില്‍ ആഴ്ചകളായി തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാല്‍ ജലാശയങ്ങള്‍ നിറഞ്ഞ അവസ്ഥയിലാണ്. ഡാമുകളിലും സംഭരണ ശേഷി പരമാവധി അളവിലെത്തി. മഴ ഇനിയും തുടര്‍ന്നാല്‍ അടിയന്തര സാഹചര്യം നേരിടേണ്ടി വരും.

ഇന്ന് കേരളത്തില്‍ 9 ജില്ലകളില്‍ മാത്രമാണ് കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയത്. മുന്നറിയിപ്പ് എല്ലാം യെല്ലോ അലര്‍ട്ടുമാണ്. സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരും ഇന്നലെ അര്‍ധരാത്രി മുതല്‍ മഴ കുറയുമെന്ന് പ്രവചിച്ചിരുന്നു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്.

രാവിലെ മുതല്‍ മഴ എല്ലാ ജില്ലകളിലും കുറഞ്ഞു തുടങ്ങി. മഴക്ക് ഇടവേളകളും ലഭിക്കുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ ഇന്നലത്തെ മഴയില്‍ വെള്ളം കയറിയിട്ടുണ്ട്. മഴ ഇടവേള ലഭിക്കുന്നതിനാല്‍ വെള്ളം ഇറങ്ങിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary: Blue alert issued at Idukki Dam as heavy rains continue. Water level reaches 2372.5 feet, prompting caution. Stay updated on weather conditions

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020