82 മിനുട്ട് തിളങ്ങി രക്ത ചന്ദ്രൻ, അപൂർവ ദൃശ്യം മനോഹരം
ഇന്ത്യയിൽ ഉടനീളം രക്തചന്ദ്രൻ ദൃശ്യമായി. പതിറ്റാണ്ടുകളുടെ ഏറ്റവും തെളിച്ചമുള്ള രക്തചന്ദ്രനാണ് ഇന്നലെ ദൃശ്യമായത്. കേരളത്തിൽ മിക്കയിടത്തും രക്തചന്ദ്രനും പൂർണ ചന്ദ്രഗ്രഹണവും കാണാൻ കഴിഞ്ഞു. എന്നാൽ ചിലയിടങ്ങളിൽ മേഘങ്ങൾ കാഴ്ച മറച്ചു.
രാത്രി 8.58 ഓടെയാണ് ഗ്രഹണം തുടങ്ങിയത്. രാത്രി 9.57 ഓടെ ഭാഗിക ഗ്രഹണവും ആരംഭിച്ചു. 10.50 ന് പൂര്‍ണ ചന്ദ്ര ഗ്രഹണത്തിലേക്ക് എത്തി. രാത്രി 11.31 നാണ് പരമാവധി ഗ്രഹണം നടന്നത്. പുലർച്ചെ 12.22ന് ഗ്രഹണം പൂർണമായി അവസാനിച്ചു. രാത്രി 11:31 യാണ് പൂർണ്ണ തോതിൽ രക്തചന്ദ്രൻ കണ്ടത്.
ഇന്ത്യയ്‌ക്കൊപ്പം, ഗള്‍ഫ്, ആഫ്രിക്ക, ആസ്‌ത്രേലിയ, കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും ചന്ദ്രഗ്രഹണം ദര്‍ശിക്കാനായി. അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം 2026 മാര്‍ച്ച് 3 നാണ്. 2022 നു ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യം കൂടിയ ചന്ദ്രഗ്രഹണമാണ് നടന്നത്.
വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ചന്ദ്രഗ്രഹണത്തിന്റെയും രക്തചന്ദ്രന്റെയും ദൃശ്യങ്ങൾ കാണാം. Metbeat Weather ലെ എഫ് .ബി പേജ് അംഗങ്ങളാണ് ചിത്രങ്ങൾ അയച്ചുതന്നത്.



English Summary : blood moon witness over kerala around 82 minutes