ജാഗ്രത വേണം: മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടൽ സാധ്യതയെന്ന് ഗവേഷകർ
ജാഗ്രത വേണം എന്നും മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടാൻ സാധ്യത എന്നും ഗവേഷകർ. ഐസർ മൊഹാലിയുടെ പഠനത്തിലാണ് മഴ കനത്താൽ വയനാട് വീണ്ടും ഉരുൾപൊട്ടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ട് വന്നിരിക്കുന്നത്. കഴിഞ്ഞ തവണ ഉരുൾപൊട്ടിയ കേന്ദ്രത്തിലെ അവശിഷ്ടങ്ങൾ താഴേക്ക് കുത്തിയൊലിക്കാൻ സാധ്യതയുണ്ട്. മണ്ണ് ഉറയ്ക്കാത്തത് കൊണ്ട് താഴേക്ക് പതിക്കാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ വേണമെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്.
പുഞ്ചിരിമട്ടത്തിന് തൊട്ടു മുകളിലായി കഴിഞ്ഞ ഉരുൾ പൊട്ടലിൽ തെളിഞ്ഞുവന്നൊരു വീതി കുറഞ്ഞ പാറയിടുക്ക് ഉണ്ട്. കുത്തിയൊലിച്ചെത്തിയ ഉരുൾ ഇവിടെ വന്ന് അടിയാൻ സാധ്യത. ഒലിച്ചിറങ്ങി ശക്തി കുറഞ്ഞു അവസാനിക്കേണ്ടതിന് പകരമാണ്, ഇത്തരം ഇടുക്കിൽ ഉരുൾ വന്നടിയുക. നിമിഷ നേരം കൊണ്ട് മർദം താങ്ങാതെ ഇവിടെ അണക്കെട്ട് പൊട്ടുംപോലെ സാധ്യതയും ഉണ്ട്.
ഇത് മുന്നിൽ കണ്ട് മതിയായ മുൻകരുതൽ എടുക്കണം എന്നാണ് ഐസർ മൊഹാലിയിലെ ഗവേഷകർ നൽകുന്ന മുന്നറിയിപ്പ് . കഴിഞ്ഞ ശനിയാഴ്ച , ഉരുൾപൊട്ടലുണ്ടായ അതേ സ്ഥലത്ത് കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു എന്നത് കൂടി പരിഗണിക്കുമ്പോൾ ഉരുൾപൊട്ടൽ സാധ്യത കൂടുതലുണ്ടെന്ന് ഐസർ മൊഹാലിയുടെ പഠനം പറയുന്നു.
തുലാമഴ അതിശക്തമായി പെയ്താൽ ഇളകി നിൽക്കുന്ന പാറകളും മണ്ണും കുത്തിയൊലിച്ചേക്കുമെന്നാണ് മുന്നറിയിപ്പു നൽകുന്നത് . പുഞ്ചിരിമട്ടത്തിനോട് ചേർന്നുണ്ടായ പാറയിടുക്കിൽ തങ്ങി, ഡാമിങ് ഇഫ്ക് ഉണ്ടാകാനുള്ള സാധ്യതയാണ് ഐസർ മൊഹാലിയുടെ പഠനത്തിൽ പറയുന്നത്. മഴ കനത്താൽ മറ്റൊരു ഉരുൾപൊട്ടൽ സാധ്യതയും തള്ളിക്കളയാൻ പറ്റില്ലെന്ന് ഐസർ മൊഹാലിയുടെ പഠന റിപ്പോർട്ടിൽ പറയുന്നു.
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൻ്റ പ്രഹരശേഷി കൂട്ടിയത് ഡാമിങ് എഫ്ക്ട് , അഥവാ അണക്കെട്ട് പ്രതിഭാസമെന്നാണ് ദുരന്തഭൂമി സന്ദർശിച്ചു പഠിച്ച വിദഗ്ധരെല്ലാം വിലയിരുത്തി. ഒലിച്ചിറങ്ങുന്ന കല്ലും മണ്ണും മരവും പാറയും വഴിയിൽ അടിഞ്ഞുകൂടി, വീണ്ടും പൊട്ടിയൊലിക്കുന്നതിനെയാണ് ഡാമിങ് എഫ്കട് എന്ന് പറയുന്നത്. പെരുമഴ പെയ്താൽ, ഇതെല്ലാം പ്രതീക്ഷിക്കാമെന്നാണ് ഐസർ മൊഹാലിയിലെ ഗവേഷകർ.
2020ൽ ഉണ്ടായ ഉരുൾപൊട്ടലിൻ്റെ അവശിഷ്ടങ്ങൾ ഇതേ നദീതടത്തിലുണ്ടായിരുന്നു, ഇതും ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടലിൻറെ ശക്തി കൂട്ടാൻ വഴിവെച്ചിട്ടുണ്ടാകാം എന്ന് ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം പറഞ്ഞിരുന്നു. ഇതെല്ലാം ചേർത്ത് നോക്കുമ്പോൾ ഐസർ മൊഹാലിയുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page