തെക്കന്‍ കേരളത്തില്‍ പത്തനംതിട്ട ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ അടൂര്‍, പത്തനാപുരം, കോന്നി തുടങ്ങിയ മേഖലയിലുള്ളവര്‍ രാത്രിയില്‍ ജാഗ്രത പുലര്‍ത്തണം. തെക്കന്‍, മധ്യ കേരളത്തിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ട്. പൊന്‍മുടിക്കടുത്ത് 8.7 സെ.മി മഴ ലഭിച്ചു. വനത്തില്‍ ശക്തമായ മഴ ലഭിക്കുന്നുണ്ട്. മാപിനികള്‍ ഇല്ലാത്തതിനാല്‍ എത്രയെന്ന് അളക്കാന്‍ കഴിയില്ല. ഈ മേഖലയിലുള്ളവര്‍ കാലാവസ്ഥാ വിവരം അപ്‌ഡേറ്റ് ചെയ്യണം. റാന്നി ഫോറസ്റ്റ് മേഖലയില്‍ മഴ രാത്രി ശക്തിപ്പെട്ടേക്കും. ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നു. പുഴയില്‍ പെട്ടെന്ന് വെള്ളം കൂടിയേക്കും. മഴ നാളെയും തെക്കന്‍ ജില്ലകളില്‍ തുടരും. ചൊവ്വാഴ്ച മുതല്‍ ന്യൂനമര്‍ദം രൂപപ്പെട്ടാല്‍ മഴ തെക്ക് നിന്ന് വടക്കോട്ട് എത്തും. വടക്കന്‍ കേരളത്തില്‍ നല്ല ചൂടാണ്. എപ്പോഴാണ് മഴയെത്തുക എന്ന് പലരും ചോദിക്കുന്നു.
metbeat. com വെബ്‌സൈറ്റില്‍ മഴ കനത്തുപെയ്യുന്ന ലൊക്കേഷന്‍ അറിയാന്‍ Rain View Map ലഭ്യമാണ്.
മൂഴിയാർ അണക്കെട്ട് തുറക്കാൻ സാധ്യത
പത്തനംതിട്ടയുടെ കിഴക്കന്‍ വനമേഖലയില്‍ വീണ്ടും കനത്ത മഴ. ഉരുള്‍പൊട്ടിയതായി സംശയിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഗുരുനാഥന്‍ ഭാഗത്ത് വലിയ വെള്ളപ്പാച്ചിലുണ്ടായി. സീതക്കുഴിയില്‍ മണ്ണിടിച്ചിലുമുണ്ടായതോടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മൂഴിയാര്‍ അണക്കെട്ട് വീണ്ടും തുറന്നേക്കും.