യു.എസിലെ മെക്‌സിക്കോയിലും ശക്തിയേറിയ ഭൂചലനം. ബുധനാഴ്ച രാവിലെ 8.40 ഓടെയാണ് പസഫിക് തീരത്തെ ബാജാ കാലിഫോർണിയ ഉപദ്വീപിൽ ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയതായി യു.എസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. സുനാമി മുന്നറിയിപ്പില്ലെന്ന് മെക്‌സികോ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. വിൻസെന്റ് ഗ്വേറേറോ ഗ്രാമത്തിന്റെ തീരത്താണ് ഭൂചലന പ്രഭവ കേന്ദ്രം. ആർക്കും പരുക്കേറ്റതായോ കാര്യമായ നാശനഷ്ടമുണ്ടായതായോ റിപ്പോർട്ടില്ലെന്ന് ബാജാ കാലിഫോർണിയ ഗവർണർ മാരീന ഡെൽ പിലാർ അവില പറഞ്ഞു.
