ഇന്നുമുതൽ ആകാശത്ത് കുഞ്ഞമ്പിളിയും: മിനി മൂണ്‍ പ്രതിഭാസത്തിന് തുടക്കം

ഇന്നുമുതൽ ആകാശത്ത് കുഞ്ഞമ്പിളിയും: മിനി മൂണ്‍ പ്രതിഭാസത്തിന് തുടക്കം

ഇന്നുമുതൽ ആകാശത്ത് കുഞ്ഞമ്പിളിയും ദൃശ്യമാകും. ഈ കുഞ്ഞ് ചന്ദ്രന്‍ അർജുന എന്ന ഛിന്നഗ്രഹ കൂട്ടത്തിന്റെ ഭാഗമാണ്. ഇനിയുള്ള രണ്ട് മാസക്കാലത്തെ ചുറ്റൽ കഴിഞ്ഞ് നവംബർ 25-ന് ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് മടങ്ങുന്ന മിനി മൂൺ 2055-ൽ ഭൂമിക്കടുത്ത് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മിനി മൂൺ എന്ന വിളിപ്പേരുള്ളത് ‘2024 PT5’എന്ന് പേരുള്ള ഛിന്നഗ്രഹത്തിനാണ്. ഒരു സ്കൂൾ ബസിന്‍റെ വലിപ്പം മാത്രമുള്ള ഈ ഛിന്നഗ്രഹം 57 ദിവസം മാത്രമാണ് ഭൂമിയെ ചുറ്റുക. കഴിഞ്ഞ ദിവസം അടുത്തുകൂടെ കടന്നുപോയ ഇതിനെ ഭൂമിയുടെ ഗുരുത്വാകർഷണം ബലമായി പിടിച്ചെടുക്കുക ആയിരുന്നു. നവംബർ അവസാനത്തോടെ ഈ ഛിന്നഗ്രഹം ഭൂമിയുടെ ഗുരുത്വാകർഷണത്തില്‍ നിന്ന് അകലുകയും ബഹിരാകാശ വിദൂരതയിലേക്ക് അപ്രത്യക്ഷമാവുകയും ചെയ്യുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.

വെറും 10 മീറ്റർ വ്യാസമുള്ള 2024 പിടി5 ഛിന്നഗ്രഹം ഭൂമിയുടെ സ്വാഭാവിക ഉപഗ്രഹമായ ചന്ദ്രനുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുഞ്ഞനാണ് . ഈ ഛിന്നഗ്രഹത്തെ പ്രത്യേക ഉപകരണങ്ങളില്ലാതെ നഗ്നനേത്രങ്ങള്‍ കൊണ്ട് കണ്ടെത്താൻ കഴിയില്ല. ഇതിന് മുൻപും ഛിന്നഗ്രഹങ്ങൾ ഭൂമിയോടടുത്തെത്തിയ സമാനസംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഭൂമിയെ ഭ്രമണം ചെയ്യുന്നത് അപൂർവമായി മാത്രമാണ്. സമാന മിനി മൂണ്‍ പ്രതിഭാസങ്ങള്‍ മുമ്പ് രേഖപ്പെടുത്തിയിട്ടുള്ളത് 1981ലും 2022ലുമാന്നെന്ന് ശാസ്ത്രജ്ഞർ.

ശാസ്ത്രജ്ഞർ പറയുന്നത് പ്രകാരം അർജുന ബെൽറ്റിലെ ചില ഛിന്നഗ്രഹങ്ങൾക്ക് ഭൂമിയോട് താരതമ്യേന അടുത്ത്, ഏകദേശം 4.5 ദശലക്ഷം കിലോമീറ്റർ വരെ എത്താൻ കഴിയും. ഓഗസ്റ്റ് എഴിനാണ് 2024 പിടി5 ഛിന്നഗ്രഹത്തെ നാസയുടെ ധനസഹായത്തോടെയുള്ള പദ്ധതിയായ ആസ്റ്ററോയിഡ് ടെറസ്ട്രിയൽ-ഇംപാക്റ്റ് ലാസ്റ്റ് അലേർട്ട് സിസ്റ്റം (അറ്റ്‌ലസ്) കണ്ടെത്തിയത്.

Metbeat news

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment