kerala weather (30/09/24) : അന്തരീക്ഷച്ചുഴി കന്യാകുമാരി കടലിൽ, ഇന്ന് ഇവിടങ്ങളിൽ അതിശക്തമായ മഴ സാധ്യത

kerala weather (30/09/24) : അന്തരീക്ഷച്ചുഴി കന്യാകുമാരി കടലിൽ, ഇന്ന് ഇവിടങ്ങളിൽ അതിശക്തമായ മഴ സാധ്യത

ശ്രീലങ്കക്ക് സമീപം രൂപപ്പെട്ട അന്തരീക്ഷ ചുഴി (upper air circulation – uac) ഇന്ത്യയുടെ തെക്കേ അറ്റത്ത് കന്യാകുമാരി കടലിനോട് ചേർന്ന മേഖലയിൽ എത്തി. ഈ സിസ്റ്റം അടുത്തദിവസം അറബിക്കടലിൽ എത്തി ദുർബലമാവും. ഇന്നും കേരളത്തിൽ ഇടിയോട് കൂടെ മഴയുണ്ടാകും.

ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും രാവിലെയും ആയി കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇടിയോടുകൂടെ ശക്തമായ മഴ ലഭിച്ചിരുന്നു. തമിഴ്നാടിന് മുകളിലൂടെ കർണാടകയിലേക്ക് നീളുന്ന ന്യൂനമർദ്ദ പാത്തി (Trough) യുടെയും സ്വാധീനം മൂലം കേരളത്തിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇടിയോടുകൂടെ മഴ ലഭിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ തെക്കൻ ജില്ലകളിലും മധ്യ ജില്ലകളിലും ആയിരുന്നു മഴ ലഭിച്ചതെങ്കിൽ ഇന്നലെ വടക്കൻ കേരളത്തിലും മഴക്ക് സാധ്യതയുണ്ട് എന്നായിരുന്നു ഇന്നലെ രാവിലെയുള്ള Metbeat Weather ൻ്റെ അവലോകന റിപ്പോർട്ടിലെ പ്രവചനം. എന്നാൽ രാത്രി വൈകിയാണ് വടക്കൻ ജില്ലകളിൽ മഴ എത്തിയത്. അർദ്ധരാത്രിയോടെ പാലക്കാട്, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ മഴ ലഭിച്ചു. ഈ മഴ രാവിലെ വരെ പലയിടങ്ങളിലായി തുടർന്നു.

കന്യാകുമാരി കടലിൽ നിലകൊള്ളുന്ന അന്തരീക്ഷ ചുഴി അറബിക്കടലിൽ എത്തുകയും തുടർന്ന് ദുർബലമാവുകയും ചെയ്യും. ഒക്ടോബർ രണ്ടുപേരെ ഇതിൻ്റെ സ്വാധീനം മൂലം മഴ ലഭിക്കും. സാധാരണ കന്യാകുമാരി കടൽ വഴി അറബിക്കടലിൽ പ്രവേശിക്കുന്ന ന്യൂനമർദ്ദങ്ങളും ചക്രവാത ചുഴികളും ശക്തിപ്പെടാറുണ്ട്.

എന്നാൽ, അറബിക്കടലിൽ താരതമ്യേന ചൂട് കുറഞ്ഞതും ഇന്ത്യൻ മഹാസമുദ്രത്തിൽ, ഭൂമധ്യരേഖക്ക് തെക്കായി മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടുന്നതും മൂലം ഈ ഭാഗത്തെ കാറ്റിന്റെ ഗതികളിൽ മാറ്റമുണ്ടായിട്ടുണ്ട്. ഭൂമധ്യരേഖക്ക് അപ്പുറത്തുള്ള ന്യൂനമർദ്ദം ശക്തിപ്പെടുകയും കന്യാകുമാരി കടലിലുള്ള ന്യൂനമർദ്ദത്തെ ദുർബലമാകുകയും ചെയ്യും.

ഇന്ന് രാവിലെയുള്ള ഉപഗ്രഹ ചിത്രങ്ങൾ വിലയിരുത്തുമ്പോൾ കേരളതീരത്തും കന്യാകുമാരി കടലിലും തമിഴ്നാട് തീരത്തും ഇന്ത്യൻ മഹാസമുദ്രമേഖലയിലും മേഘരൂപീകരണം ശക്തമാണ്. കേരളത്തോടൊപ്പം മാല ദ്വീപിലും ലക്ഷദ്വീപിലെ കവരത്തിയിലും ശ്രീലങ്കയിലും തമിഴ്നാട്ടിലും ഇന്നും ഇടിയോടെ മഴ ലഭിക്കും.

കേരളത്തിൽ ഉച്ചയ്ക്ക് ശ്രമമുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് 9 ജില്ലകളിൽ ശക്തമായ മഴസാ തുടർന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. Metbeat Weather ൻ്റെ പ്രവചന പ്രകാരം ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി, പത്തനംതിട്ട ജില്ലകളിലാണ് ആദ്യത്തെ മഴ തുടങ്ങുക. കണ്ണൂര് ജില്ലയുടെ കിഴക്കൻ പ്രദേശം കർണാടകയുടെ വനമേഖല കാസർകോട് ജില്ലയുടെ കിഴക്കൻ മേഖല തുടങ്ങിയ പ്രദേശങ്ങളിലും ഉച്ചക്കുശേഷം ഇടിയോടെ മഴയുണ്ടാകും.

വൈകിട്ട് പത്തനംതിട്ട, ളാഹ, റാന്നി, മട്ടന്നൂർകര, പുനലൂർ, അടൂർ, കാഞ്ഞിരപ്പള്ളി, പത്തനാപുരം, വടശ്ശേരിക്കര, അംഗമൂഴി, തുലാപള്ളി, മലയാറ്റൂര് പെരുമ്പാവൂര്, കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ എന്നിവിടങ്ങളിൽ ഇന്ന് വൈകിട്ട് ഇടിയോടുകൂടെ ശക്തമായ മഴ സാധ്യത.

ഇന്ന് രാത്രി പാലക്കാട് ജില്ലയിൽ ഇടിയോട് കൂടെ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. മിന്നൽ ശക്തമാകുന്നതിനാൽ താഴെപ്പറയുന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. പാലക്കാട് ജില്ലയിലെ കോങ്ങാട്, ചെർപ്പുളശ്ശേരി, മണ്ണാർക്കാട്, ഷൊർണൂർ, അമ്മിനിക്കാട്, നാട്ടുകൽ, കരിമ്പുഴ, ഒറ്റപ്പാലം, കേരളശ്ശേരി, കല്ലടിക്കോട്, അലനല്ലൂർ, മലപ്പുറം ജില്ലയിലെ മേലാറ്റൂര്, പട്ടിക്കാട് എന്നിവിടങ്ങളിൽ ഇന്ന് അതിശക്തമായ മഴക്ക് സാധ്യത.

ലൈവ് മിന്നൽ അലർട്ടിന്  metbeatnews.com ലെ Lightning Radar ഉപയോഗിക്കാം.

LIVE LIGHTNING STRIKE MAP

കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment