ഈ കനത്ത ചൂടിൽ “summer fatigue” അനുഭവിക്കുന്നവരാണ് നമ്മളിൽ പലരും.
എന്താണ് ഈ “summer fatigue” എന്നല്ലേ?
കനത്ത വെയിൽ, ചൂടു കാറ്റ്, അസ്വസ്ഥത ഉണ്ടാക്കുന്ന അന്തരീക്ഷം, ഉറക്കക്കുറവ്, ക്ഷീണം, തലവേദന, വിശപ്പില്ലായ്മ, വയറ്റിൽ അസ്വസ്ഥത, വെറുതെ ഇരിക്കാൻ തോന്നുന്ന ലെതജി ഇങ്ങനെ വിവിധ ഘടകങ്ങൾ കൂടിച്ചേരുന്ന അവസ്ഥയാണ് summer fatigue”( കനത്ത വേനൽ ക്ഷീണം).
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഈ സാഹചര്യത്തിലൂടെ കടന്നു പോകുന്നവർ നിരവധിയാണ്. ശരീരത്തിലെ ചൂട് നിയന്ത്രിക്കുന്ന സംവിധാനം കൂടുതൽ സജീവമാകുന്നു. അപ്പോൾ വിയർപ്പിൽ സോഡിയം, മറ്റു മിനറലുകൾ, ജലം എന്നിവ കൂടുതൽ നഷ്ടപ്പെടുന്നു. ഉറക്കം വരുത്തുന്ന മെലടോണിൻ ഹോർമോൺ കുറയുന്നു. ഈ മൂന്നു കാരണങ്ങൾ കൊണ്ടാണ് കനത്ത വേനൽ ക്ഷീണം നമുക്ക് അനുഭവപ്പെടുന്നത്. പുറത്തെ ചൂട് ശരീരത്തെ ബാധിച്ചാൽ അത് ഉള്ളിലെ ഊഷ്മാവിനെ കൂട്ടാതിരിക്കാൻ തലച്ചോർ ത്വക്കിലേക്കുള്ള രക്തയോട്ടം കൂട്ടും.
വിയർപ്പ് ഗ്രന്ഥികൾ സജീവമായി ജലം വിയർപ്പ് പുറത്തുകളയും അതിന്റെ കൂടെ സോഡിയം കുറയുമ്പോൾ ലെർജി ഉണ്ടാകും. തലച്ചോറിലെ pineal gland ഉല്പാദിപ്പിക്കുന്ന ഹോർമോൺ ആണ് melatonin. ഇതിന്റെ ഉത്പാദനം സൂര്യ വെളിച്ചത്തെ ആശ്രയിച്ചിരിക്കുന്നു. സന്ധ്യക്ക് വെളിച്ചം കുറയുമ്പോൾ Melatonin ഉല്പാദനം തുടങ്ങും. രണ്ട് മൂന്ന് മണിക്കൂർ കഴിയുമ്പോൾ അത് നമ്മളെ ഉറക്കും.
രാവിലെ വെളിച്ചം വീഴുമ്പോൾ “Melatonin” ഉല്പാദനം കുറഞ്ഞു “Serotonin” ഉണ്ടാകാൻ തുടങ്ങും. അപ്പോൾ നമ്മൾ ഉണരും. യഥാർത്ഥത്തിൽ സൂര്യനെ പോലെ വൈകിട്ട് 6 മണിക്ക് ഉറങ്ങി രാവിലെ 6 മണിക്ക് ഉണരുന്ന രീതിയിൽ ആണ് നമ്മുടെ “Circadian Rhythm” സെറ്റ് ചെയ്തിരിക്കുന്നത്.
പക്ഷേ നമ്മൾ തലച്ചോറിനെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത് 10 മണിക്ക് ശേഷം ഉറങ്ങിയാൽ മതിയെന്നാണ്. അതുകൊണ്ട് Melatonin ആ രീതിയിൽ പ്രവർത്തിക്കുന്നു.
സമ്മർ സീസൺ ആകുമ്പോൾ വെളിച്ചം ശക്തമാകും. സമയവും കൂടും. അത് Melatonin ഉല്പാദനം കുറയ്ക്കും. ഉറക്കം വൈകും. വിയർപ്പിന്റെ അസ്വസ്ഥതയും ചേരുമ്പോൾ ശരിയായ ഉറക്കം കിട്ടില്ല.
സമ്മർ ലെതർജി മാറ്റാൻ ചില വിദ്യകൾ ഉണ്ട്.
ധാരാളം വെള്ളം കുടിക്കുക, ഉപ്പും മിനറലും കിട്ടാൻ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക, അധികം വിശ്രമിക്കാതെ ജോലികൾ ചെയ്യുക, ഉറക്കം വരുന്ന സമയം ഉറങ്ങുക, രാത്രിയിൽ മൊബൈലിൽ നിന്നുള്ള വെളിച്ചം അധികം കണ്ണിൽ വീഴുന്നത് ഒഴിവാക്കി ഉറങ്ങാൻ ശ്രമിക്കുക തുടങ്ങി ചില മാർഗങ്ങൾ സ്വീകരിച്ചാൽ സമ്മർ ലെതർജി ഒഴിവാക്കാം.
ആമാശയം ശരിയായി പ്രവർത്തിച്ചു വിശപ്പുണ്ടാക്കാൻ തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കാം. Carbonate പാനീയങ്ങളും ഒഴിവാക്കാം. ഉപ്പിട്ട നാരങ്ങാ വെള്ളം നല്ലത്. സോഡ ചേരാത്തത്.
വിവരങ്ങൾക്ക് കടപ്പാട്: മോഹൻ കുമാർ