യു.എസിൽ വീണ്ടും ടൊർണാഡോ: 7 മരണം

അമേരിക്കയിൽ വീണ്ടും ടൊർണാഡോ. കഴിഞ്ഞ ആഴ്ച മിസിസിപ്പിയിലെ ടൊർണാഡോയിൽ 26 പേർ മരിച്ചതിനു പിന്നാലെ ഇന്നലെ ഇല്ലിനോയ്‌സിൽ ടൊർണാഡോയിൽ ഏഴു പേർ മരിച്ചു. അർകനാസ് സംസ്ഥാനത്ത് ടൊർണാഡോ നാശനഷ്ടം വരുത്തി.

കെട്ടിടങ്ങളുടെയും വീടുകളുടെയും മേൽക്കൂര തകർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ആളുകളെ രക്ഷപ്പെടുത്തുകയാണ്. നിരവധി പേർക്ക് പരുക്കേറ്റു. കെട്ടിടങ്ങളുടെ മേൽക്കൂര പറന്നു പോകുകയും തകരുകയും ചെയ്തു. വാഹനങ്ങൾക്കു മുകളിൽ മരങ്ങൾ വീണും വൈദ്യുത തൂണുകൾ വീണും അപകടമുണ്ടായി.

Share this post

Leave a Comment