Sharjah job 30/03/24 : എയര്‍ അറേബ്യയില്‍ നഴ്‌സ്,മാനേജര്‍ ഉള്‍പ്പെടെ 13 തസ്തികകളില്‍ തൊഴിലവസരം
ഷാര്‍ജ വിമാനത്താവളത്തില്‍ എയര്‍ അറേബ്യയില്‍ നഴ്‌സ്, ക്രൂ കണ്‍ട്രോളര്‍, ഫ്‌ളൈറ്റ് ഓപറേഷന്‍സ് കോര്‍ഡിനേറ്റര്‍, മാനേജര്‍ തുടങ്ങി 13 തസ്തികകളില്‍ തൊഴില്‍ ഒഴിവുണ്ട്. എയര്‍ അറേബ്യ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. പോസ്റ്റുകള്‍ക്ക് അനുസരിച്ചുള്ള യോഗ്യത കമ്പനി വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. അതനുസരിച്ചാണ് അപേക്ഷിക്കേണ്ടത്.
ഷാര്‍ജയുടെ വിമാന സര്‍വിസാണ് എയര്‍ അറേബ്യ. കമ്പനി ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് അമേരിക്ക സെക്ടറില്‍ ലോകത്തിന്റെ 155 കേന്ദ്രങ്ങളിലേക്ക് എയര്‍ അറേബ്യ സര്‍വിസ് നടത്തുന്നുണ്ട്. ഗള്‍ഫ് മേഖലയിലെ ഏറ്റവും ചെലവു കുറഞ്ഞ വിമാന സര്‍വിസാണ് എയര്‍ അറേബ്യ. താഴെ പറയുന്ന തസ്തികളിലേക്കാണ് കമ്പനി ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചത്.
1.Crew Controller
2.Procurement Officer
3.Coordinator – Flight Operations (Part-Time)
4.Ground Support Equipment Assistant
5.Cabin Technician
6.Cabin Crew (UAE) Sharjah and Abu Dhabi
7.Duty Supervisor – Inbound
8.Call Center Agent – Inbound (ANAPEC)
9.Manager – Line Maintenance
10.Production Controller
11.Coordinator – Quality
12.Nurse
13.Quality Assurance Engineer
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ആകര്‍ഷകമായ ആനുകൂല്യവും മികച്ച ശമ്പളവും എയര്‍ അറേബ്യ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്റര്‍വ്യൂവില്‍ ശമ്പളത്തെ കുറിച്ച് പറയാനും അവസരമുണ്ടാകും. പ്രവൃത്തി പരിചയം അനുസരിച്ച് ശമ്പളത്തിലും മാറ്റമുണ്ടാകും. 40 വയസില്‍ താഴെ പ്രായമുള്ളവരാണ് അപേക്ഷിക്കേണ്ടത്. യു.എ.ഇയിലാണ് തൊഴില്‍ ലൊക്കേഷന്‍.
കമ്പനിയുടെ എച്ച്.ആര്‍ വിഭാഗം ചുരുക്കപ്പട്ടിക തയാറാക്കിയ ശേഷമാണ് ഇന്റര്‍വ്യൂവിന് വിളിക്കുക. കമ്പനി നേരിട്ടാണ് നിയമനം നടത്തുക എന്നതിനാല്‍ ഇടനിലക്കാരുടെ ആവശ്യമില്ല. ഈ ജോലിനേടാന്‍ പണച്ചെലവുമില്ല. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. താഴെ കൊടുത്ത ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയ്‌ക്കൊപ്പം നല്ലൊരു റെസ്യൂമെ അയക്കണം. ഇതില്‍ നിര്‍ദ്ദിഷ്ട ജോലി വിവരണത്തിന് അനുസൃതമായി നിങ്ങളുടെ റെസ്യൂമെ എഴുതണം. കേവലം ഉത്തരവാദിത്തങ്ങളേക്കാള്‍ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കണം. ലളിതമായ വായനാക്ഷമതയ്ക്കായി വ്യക്തമായ ഫോര്‍മാറ്റിംഗും ലളിതമായ ഭാഷയും ഉപയോഗിക്കുക.
അപേക്ഷ സമര്‍പ്പിക്കാനുള്ള ലിങ്ക്
ഗള്‍ഫിലെ തൊഴില്‍ അവസരങ്ങളെ കുറിച്ച് അറിയാന്‍ ഗള്‍ഫ് തൊഴില്‍വാര്‍ത്ത വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക