എഐ മോഡലിന് 7 ദിവസം മുമ്പ് പ്രളയം പ്രവചിക്കാൻ കഴിയുമെന്ന് ഗൂഗിൾ
കാലാവസ്ഥ വ്യതിയാനം മൂലം ശക്തമായ മഴയിൽ വെള്ളപ്പൊക്കം പ്രകൃതിദുരന്തങ്ങൾ അടിക്കടി ഉണ്ടാകുമ്പോൾ എഐ മോഡലിന് ഏഴുദിവസം മുമ്പ് പ്രളയം പ്രവചിക്കാൻ കഴിയുമെന്ന് ഗൂഗിൾഅവകാശപ്പെടുന്നു.
സയൻസ് ജേണലായ നേച്ചറിൽ പ്രസിദ്ധീകരിച്ച ഒരു പേപ്പറിൽ, പ്രവചനം നടത്താൻ പൊതുവായി ലഭ്യമായ ഡാറ്റ പ്രോസസ്സ് ചെയ്യുന്ന രണ്ട് എ.ഐ മോഡലുകൾ തങ്ങൾ സംയോജിപ്പിക്കുന്നുവെന്ന് ടെക് ഭീമൻ പറഞ്ഞു. “ഹൈഡ്രോളജിക് മോഡൽ ഒരു നദിയിൽ ഒഴുകുന്ന വെള്ളത്തിൻ്റെ അളവ് പ്രവചിക്കുന്നു, കൂടാതെ ‘വെള്ളപ്പൊക്ക മാതൃക’ ഏതൊക്കെ പ്രദേശങ്ങളെ ബാധിക്കുമെന്നും ജലനിരപ്പ് എത്ര ഉയരത്തിലായിരിക്കുമെന്നും പ്രവചിക്കുന്നു”.
എ ഐ സാങ്കേതിക വിദ്യയ്ക്ക് ലോകമെമ്പാടുമുള്ള വെള്ളപ്പൊക്ക ദുർബല പ്രദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ കഴിയും എന്നാണ് ഗൂഗിൾ പറയുന്നത്.ഏഴ് ദിവസം മുമ്പ് നദിയിലെ വെള്ളപ്പൊക്കം കൃത്യമായി പ്രവചിക്കാൻ ഗൂഗിൾ എഐക്ക് കഴിഞ്ഞിട്ടുണ്ടെന്നും കമ്പനി പറയുന്നു.
ചരിത്ര സംഭവങ്ങൾ, നദീനിരപ്പ് റീഡിങ്, ഉയരം, ഭൂപ്രകൃതി ഡാറ്റ തുടങ്ങിയവ ഉപയോഗിച്ച് ഗൂഗിൾ മെഷീൻ ലേണിങ് മോഡലുകളെ പരിശീലിപ്പിച്ചതായും ഓരോ സ്ഥലത്തിനും പ്രാദേശികവൽക്കരിച്ച ഭൂപടങ്ങൾ നിർമ്മിക്കുകയും ലക്ഷക്കണക്കിന് സിമുലേഷനുകൾ നടപ്പിലാക്കുകയും ചെയ്തുവെന്ന് പഠനറിപ്പോർട്ടിൽ പറയുന്നു. ഈ സമഗ്രമായ ഡാറ്റ അവലോകനം, മതിയായ ഡാറ്റയില്ലാത്ത പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തെപ്പോലും മുൻകൂട്ടിയറിയാൻ എഐ മോഡലുകൾക്ക് സാധിച്ചു.
വെള്ളപ്പൊക്കം ഉണ്ടാവുന്നതിനു മുൻപ് അതറിയാൻ കഴിയും എന്നതിനാൽ തന്നെ ഇനിയെങ്കിലും നമുക്ക് കുറെയേറെ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ സാധിക്കും. നേരത്തെ തന്നെ മുൻകരുതലുകൾ എടുക്കാനും പറ്റും എന്നത് കാലാവസ്ഥ വ്യതിയാനം കഠിനമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നമുക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണ്.