എ.ഐ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംവിധാനം നേപ്പാളില്‍ പരീക്ഷിച്ചു
ഉരുള്‍പൊട്ടല്‍ നേരത്തെ പ്രവചിക്കാന്‍ കഴിയുന്ന എ.ഐ മുന്നറിയിപ്പ് സിസ്റ്റം നേപ്പാളില്‍ പരീക്ഷിച്ചു. മെല്‍ബണ്‍ യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ അന്റോണെറ്റെ ടോര്‍ഡെസില്ലാസ് ആണ് നേപ്പാള്‍, ബ്രിട്ടന്‍, ഇറ്റലി രാജ്യങ്ങളുടെ സഹായത്തോടെ മുന്നറിയിപ്പ് സംവിധാനം വികസിപ്പിച്ചത്.
SAFE-RISCCS എന്ന ചുരുക്കപ്പേരിലാണ് ഈ ടൂള്‍ അറിയപ്പെടുക. Spatiotemporal Analytics, Forecasting and Estimation of Risks from Climate Change Systems എന്നാണ് മുഴുവന്‍ പേര്.

വടക്കുപടിഞ്ഞാറന്‍ നേപ്പാളിലെ ഉള്‍നാടന്‍ പ്രദേശമായ കിംതാങ് ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം ഈ സംവിധാനം പരീക്ഷിച്ചത്. കാഠ്മണ്ഡുവില്‍ നിന്ന് നാലു മണിക്കൂര്‍ കാര്‍ യാത്രയുള്ള ദുഷ്‌കരമായ പ്രദേശമാണിത്.
ഇവിടെ പ്രൈമറി സ്‌കൂള്‍ ടീച്ചറായ ബിന തമാങ് ആണ് അവരുടെ വീടിനു പുറത്ത് മഴ മാപിനി സ്ഥാപിച്ചത്. ഇതില്‍ നിന്നുള്ള ഡാറ്റ ഫോണില്‍ ചിത്രമെടുത്ത് അയച്ചുകൊടുക്കുകയാണ് ചെയ്യുക. ചെലവു കുറഞ്ഞ ഫലപ്രദമായ രീതിയാണിത്.
ഈ വിവരത്തോടൊപ്പം ഉപഗ്രഹ ചിത്രങ്ങളും മറ്റു കാലാവസ്ഥാ ഡാറ്റയും എ.ഐ വിശകലനം നടത്തി ഉരുള്‍പൊട്ടല്‍ സാധ്യത പ്രവചിക്കുകയാണ് ചെയ്യുക. നേപ്പാളിലെ ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടലുണ്ടാകുന്ന മേഖലയിലാണ് സംവിധാനം പരീക്ഷിച്ചത്. ഗ്രൗണ്ട് മൂവ്്‌മെന്റ് ഡാറ്റയാണ് എ.ഐ വിശകലനം ചെയ്യുന്നത്. 29 കാരിയായ ടീച്ചറാണ് ചിത്രങ്ങള്‍ എ.ഐ സംവിധാനത്തിനു അയച്ചു കൊടുക്കുന്നത്.
ഏറ്റവും ദുഷ്‌കരമായ കാലാവസ്ഥയുള്ള പ്രദേശത്താണ് തങ്ങളുടെ ഗ്രാമമെന്ന് തമാങ് എ.എഫ്.പിയോട് പറഞ്ഞു. ഭൂ്പ്രദേശത്തിന്റെ പ്രത്യേകത കാരണം നേപ്പാളില്‍ മണ്ണിടിച്ചിലും പ്രളയവും പേമാരിയും പതിവാണ്.
നേപ്പാള്‍ ഉരുള്‍പൊട്ടല്‍ സാധ്യത കൂടിയ പ്രദേശമാണെന്ന് National Disaster Risk Reduction and Management Authortiy യിലെ ഏളി വാണിങ് വിദഗ്ധന്‍ രാജേന്ദ്ര ശര്‍മ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തോടെ മഴയുടെ ശക്തിയിലും വിതരണത്തിലും മാറ്റം വന്നു. മണ്ണ് ഒലിച്ചുപോകുന്നതും പതിവാണ്.
കഴിഞ്ഞ വര്‍ഷം മണ്ണിടിച്ചിലില്‍ 300 പേരാണ് നേപ്പാളില്‍ മരിച്ചത്. 70 ശതമാനവും മണ്‍സൂണുമായി ബന്ധപ്പെട്ടാണിത്.
English Summary : AI landslide warning system tested in Nepal, designed to enhance safety and prevent disasters in vulnerable regions