വൻ ഭൂചലനത്തിന് പിന്നാല, റഷ്യയിൽ 90 തുടർ ചലനങ്ങൾ
കഴിഞ്ഞ ദിവസം റഷ്യയിലുണ്ടായ ശക്തമായ ഭൂചലനത്തിന് പിന്നാലെ 90 തുടർ ചലനങ്ങൾ റിപ്പോർട്ട് ചെയ്തു. 4 മുതൽ 6.7 തീവ്രതയാണ് തുടർ ചലനങ്ങൾക്ക് തീവ്രത രേഖപ്പെടുത്തിയത്. ശക്തമായ ഭൂചലനത്തെ തുടർന്ന കാചത്കയിലെ യൂറേഷ്യയിലെ ഏറ്റവും വലിയ അഗ്നിപർവത സ്ഫാടനം ഉണ്ടായി.
റഷ്യയുടെ കിഴക്കേ അറ്റത്ത്, സുനാമി തിരമാലകള്‍ ചിലെ വരെയെത്തിയിരുന്നു. റഷ്യന്‍ സമയം ബുധനാഴ്ച രാവിലെ 11.24 ഓടെയാണ് റഷ്യയില്‍ ഭൂചലനമുണ്ടായത്. മണിക്കൂറുകള്‍ കഴിഞ്ഞാണ് ആയിരത്തിലേറെ കിലോമീറ്ററുകള്‍ അകലെ സുനാമി തിരമാലകളെത്തിയത്.
2011 ല്‍ ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്ത 9.1 തീവ്രതയുള്ള ഭൂചലനത്തിന് ശേഷം ഇതാദ്യമായാണ് തീവ്രത കൂടിയ ഭൂചലനമുണ്ടാകുന്നത്. റഷ്യയുടെ കിഴക്കേ അറ്റത്തുള്ള പ്രവിശ്യയാണ് കാംച്ത്ക.
ഭൂചലനത്തെ തുടർന്ന് പസഫിക് സമുദ്രത്തിലെ രാജ്യങ്ങള്‍ക്കാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്. സമുദ്രത്തിന്റെ അങ്ങേയറ്റം അമേരിക്കയാണ്. പക്ഷേ സമയത്തിന് ഒരു ദിവസത്തിന്റെ മാറ്റമുണ്ടാകും.
സുനാമി തിരമാലകള്‍ ചിലെയിലും ഫ്രഞ്ച് പോളിനേഷ്യയിലും എത്തി. ഏറ്റവും അകലെ സുനാമി തിരമാലകളെത്തിയത് ഇവിടങ്ങളിലാണ്. 1900 മുതലുള്ള യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്ക് പരിശോധിച്ചാല്‍ ചരിത്രത്തില്‍ 4 തവണയേ 8.8 തീവ്രതയുള്ള ഭൂചലനം ഉണ്ടായിട്ടുള്ളൂ.
ഭൂചലനങ്ങള്‍ സ്ഥിരമായി ഉണ്ടാകുന്ന പസഫിക് റിംഗ് ഓഫ് ഫയര്‍ മേഖലയിലാണ് ഇന്നത്തെ ഭൂചലനവും ഉണ്ടായത്. പസഫിക് സമുദ്രത്തിനു മുകളിലുള്ള ഫലകം റഷ്യയുടെ കിഴക്കന്‍ മേഖലയിലേക്ക് നീങ്ങുന്നതാണ് ഇവിടെ ഭൂചലനം സ്ഥിരമായി ഉണ്ടാകാന്‍ കാരണം. ജപ്പാന്‍, ഇന്തോനേഷ്യ ഈ മേഖലയിലാണ്.
English Summary : Following a massive earthquake, Russia experiences 90 aftershocks. Discover the impact and ongoing seismic activity in this detailed report.