കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സുശക്തമായ ഇടപെടലുകൾ ഉണ്ടായി: പ്രധാനമന്ത്രി, മുന്നറിയിപ്പുകൾ അല്ല കൃത്യമായ പ്രവചനങ്ങളാണ് വേണ്ടത്: മുഖ്യമന്ത്രി
രാജ്യം 78മത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാവിലെ 7 മണിയോടെയാണ് ഗാന്ധി സ്മൃതിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം പ്രധാനമന്ത്രി ചെങ്കോട്ടയിൽ എത്തിയത്. സ്വാതന്ത്ര്യസമരസേനാനികളെ അനുസ്മരിച്ചുകൊണ്ട് തുടങ്ങിയ പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഭരണ നേട്ടങ്ങൾ ഓരോന്നും എണ്ണി പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തിനെതിരെ സുശക്തമായ ഇടപെടലുകൾ ഉണ്ടായി എന്നതും പ്രധാനമന്ത്രി നേട്ടമായി എടുത്തു പറഞ്ഞു. പ്രകൃതിദുരന്തങ്ങളിൽ ജീവൻ പൊലിഞ്ഞ വരെ വേദനയോടെ സ്മരിക്കുന്നു എന്നും രാജ്യം അവർക്കൊപ്പം നിൽക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനം അതീവ ദുഃഖത്തിൽ, അതിജീവിക്കണം മുഖ്യമന്ത്രി
രാജ്യത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് കേരളവും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ആണ് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തിയത്. കനത്ത മഴയായിരുന്നു തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷം നടക്കുമ്പോൾ. കനത്ത മഴയിൽ കുട ചൂടിയാണ് മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചത്. അതേസമയം വയനാട് ദുരന്തത്തിൽ സംസ്ഥാനം അതീവ ദുഃഖത്തിലാണെന്നും വിഷമിച്ചിരുന്നാൽ മതിയാകില്ലെന്നും നമുക്ക് അതിജീവിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു.
ശാസ്ത്ര സാങ്കേതിക രംഗത്ത് നേട്ടമുണ്ടെന്നു പറയുമ്പോഴും ഈ 21 നൂറ്റാണ്ടിൽ പോലും പ്രകൃതിദുരന്തങ്ങളെ മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്നില്ല എന്നത് ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്നറിയിപ്പുകൾ അല്ല കൃത്യമായ പ്രവചനങ്ങൾ ആണ് ദുരന്തങ്ങളെ നേരിടാൻ ഉപകരിക്കുക എന്ന് മുഖ്യമന്ത്രി.
വയനാട്ടിൽ സ്വാതന്ത്ര്യദിന ചടങ്ങ് കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആയിരുന്നു. മന്ത്രി ഒ ആർ കേളുവാണ് പതാക ഉയർത്തിയത്. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിനെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ എന്നിവ പൂർണമായും ഒഴിവാക്കിയാണ് വയനാട്ടിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ നടത്തിയത്.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag