ഇറ്റലിയിലെ മൗണ്ട് എറ്റിനയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു

ഇറ്റലിയിലെ മൗണ്ട് എറ്റിനയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. മെഡിറ്ററേനിയൻ ദ്വീപിനു മുകളിൽ ലാവയും ചാരവും ഉയർന്നു. നഗരത്തിലെ കാറുകൾ ഇരുണ്ട പൊടിപടലത്തിൽ മൂടി. സുരക്ഷാ സാഹചര്യങ്ങൾ ഉറപ്പിക്കുന്നത് വരെ കിഴക്കൻ സിസിലിയൻ നഗരമായ കറ്റാനിയ ലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു. മൗണ്ട്
എറ്റിനയിൽ നിന്ന് റൺവേയിലേക്ക് ചാരം ഉയർന്നതിനെ തുടർന്നാണ് വിമാന സർവീസുകൾ നിർത്തിയതെന്ന് അധികൃതർ അറിയിച്ചു. 1992 ൽ ആയിരുന്നു അവസാനത്തെ വലിയ സ്ഫോടനം.

Leave a Comment