പാലക്കാട് അട്ടപ്പാടിയിൽ കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. ഷോളയാർ ഊത്തുക്കുഴി ഊരിലെ രംഗനാഥൻ (28) ആണ് മരിച്ചത്. ശനിയാഴ്ച 9 മണിയോടെ പെയ്ത കനത്ത മഴയിലാണ് വീടിന്റെ മേൽക്കൂര തകർന്നത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് മരിച്ചത്. വീടിന് മതിയായ ഉറപ്പില്ലാതിരുന്നതാണ് മേൽക്കൂര തകർന്നുവീഴാൻ കാരണമായത്. അപകടം നടന്ന ഉടനെ രംഗനാഥനെ അടുത്തുള്ള ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.