കൊച്ചിയില്‍ വന്‍ ഇടിമിന്നല്‍ ശബ്ദം കേട്ട് ഓടിയ പൊലിസ് നായയെ കണ്ടെത്തി
ഇന്നലെ വൈകിട്ട് ഭൂചലനം പോലെ അനുഭവപ്പെട്ട ശക്തമായ ഇടിമിന്നല്‍ ശബ്ദം കേട്ട് ഭയന്നോടിയ പൊലിസ് നായയെ ഒടുവില്‍ കണ്ടെത്തി. കളമശ്ശേരി പൊലീസ് ക്യാംപിലെ പൊലീസ് നായയെ ആണ് ഇന്നലെ ഊര്‍ജിത തിരച്ചിലിനൊടുവില്‍ കളമശ്ശേരിയില്‍നിന്നു തന്നെ കണ്ടെത്തിയത്. പൊലീസ് കെ9 സ്‌ക്വാഡിലെ അര്‍ജുന്‍ എന്ന നായയെ ആണ് ഞായറാഴ്ച മുതല്‍ കാണാതായത്.
ഞായറഴ്ച വൈകിട്ട് നായയേയും കൊണ്ട് നടക്കാന്‍ പോകുന്നതിനിടെയുണ്ടായ വന്‍ ശബ്ദത്തോടെയുള്ള ഇടിമിന്നല്‍ ശബ്ദം കേട്ട് ഭയന്ന് ഓടിയതാണെന്ന് പൊലീസ് പറഞ്ഞു. സ്‌ഫോടക വസ്തുക്കള്‍ മണത്തു കണ്ടെത്തുന്നതില്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച പൊലീസ് നായകളിലൊന്നാണ് അര്‍ജുന്‍.
2022 ലാണ് എറണാകുളം റൂറല്‍ പൊലീസ് സ്‌ക്വാഡില്‍ അര്‍ജുനെ ഉള്‍പ്പെടുത്തുന്നത്. ബെല്‍ജിയം ഷെപ്പേര്‍ഡ് എന്നും ബെല്‍ജിയന്‍ മാലിനോയിസ് എന്നും അറിയപ്പെടുന്ന വിഭാഗത്തിലുള്‍പ്പെട്ടതാണ് അര്‍ജുന്‍. കേരള പെലീസ് അക്കാദമിയില്‍ നടന്ന ഒന്‍പതു മാസത്തെ പരിശീലനം സ്വര്‍ണ മെഡലോടെ പൂര്‍ത്തിയാക്കിയശേഷമായിരുന്നു എറണാകുളം റൂറല്‍ പൊലീസില്‍ ചേരുന്നത്.
സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതില്‍ പ്രാവീണ്യം നേടിയ നായയാണ് അര്‍ജുന്‍. നേരത്തെ പൊലീസ് സ്‌ക്വാഡിലെ നായകളുടെ സംസ്ഥാന മീറ്റില്‍ ഒന്നാം സ്ഥാനവും ദേശീയ തലത്തില്‍ നാലാം സ്ഥാനവും അര്‍ജുന്‍ നേടിയിരുന്നു. ഇടിമിന്നല്‍ ശബ്ദം കേട്ട് ഒരു നായ ഓടിപ്പോകുന്നത് സംസ്ഥാനത്ത് അപൂര്‍വമാണ്. കേരളത്തില്‍ ശക്തമായ ഇടിമിന്നല്‍ സാധ്യത ഇന്നു രാത്രിയും നിലനില്‍ക്കുന്നുവെന്നാണ് മെറ്റ്ബീറ്റിന്റെ കാലാവസ്ഥാ പ്രവചനം.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Page