മണിക്കൂറുകൾക്കുള്ളിൽ ഒരു മാസത്തെ മഴ: നിരവധി വീടുകൾക്ക് കേടുപാടുകൾ ; വീണ്ടും കനത്ത മഴ മുന്നറിയിപ്പിൽ വിറച്ച് സ്പെയിൻ

മണിക്കൂറുകൾക്കുള്ളിൽ ഒരു മാസത്തെ മഴ: നിരവധി വീടുകൾക്ക് കേടുപാടുകൾ ; വീണ്ടും കനത്ത മഴ മുന്നറിയിപ്പിൽ വിറച്ച് സ്പെയിൻ

മാരകമായ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന സ്പെയിനിലേക്ക് വീണ്ടും ശക്തമായ കാറ്റും മഴയും. കനത്ത വെള്ളപ്പൊക്ക ദുരിതത്തിൽ നിന്ന് കരകയറുന്ന സ്പെയിനിൽ ഒരു മാസം ലഭിക്കേണ്ട മഴ ഒരു മണിക്കൂറിനുള്ളിൽ ലഭിച്ചു എന്നാണ് വരുന്ന റിപ്പോർട്ടുകൾ. കാലാവസ്ഥാ വകുപ്പ് അധികൃതർ മുന്നറിയിപ്പുകൾ നൽകുകയും ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്‌തു.

ചില പ്രദേശങ്ങളിൽ 100 ​​മില്ലീമീറ്ററിലധികം മഴ ലഭിച്ചു. വ്യാഴാഴ്ച രാവിലെ വലൻസിയയിൽ റെഡ് അലർട്ട് പിൻവലിച്ചെങ്കിലും മറ്റ്‌ മുന്നറിയിപ്പുകൾ നിലനിൽക്കുകയാണ്. 200-ലധികം ആളുകൾ കൊല്ലപ്പെട്ട, മുമ്പത്തെ വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ, നിന്ന് നിരവധി ആളുകളാണ് രക്ഷപ്പെടുത്താനുള്ള കോളുകളുമായി രാത്രി വിളിച്ചത് എന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നു.

മലാഗ പ്രവിശ്യയിൽ, ബെനമർഗോസ പട്ടണത്തിൽ ബുധനാഴ്ച നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീടുകൾ “നശിച്ചു”, ഏകദേശം 3,000 ആളുകൾ ഗ്വാഡൽഹോർസ് നദിക്കരയിൽ താമസിക്കുന്നുണ്ട്. വെലെസ് നദിക്ക് സമീപമുള്ള 1,100 പേരെ ഒഴിപ്പിച്ചു.

പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളായ മാർബെല്ല, എസ്റ്റെപ്പോണ, വെലെസ് എന്നിവയുൾപ്പെടെ കോസ്റ്റ ഡെൽ സോൾ, എന്നീ പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ് .

ഗ്വാഡിയാരോ നദി കരകവിഞ്ഞൊഴുകാൻ വെറും ആറ് സെൻ്റീമീറ്റർ മാത്രം അകലെയാണെന്ന് കൺസർവേറ്റീവ് പോപ്പുലർ പാർട്ടി (പിപി) യുടെ ആൻഡലൂഷ്യയുടെ പ്രാദേശിക തലവൻ ജുവാൻ മൊറേനോ വ്യാഴാഴ്ച ഉച്ചയോടെ പറഞ്ഞു.

ജലനിരപ്പ് ഉയരുന്നതിനാൽ ഗ്വാഡിയാരോ നദിക്ക് സമീപമുള്ള മൂന്ന് വീടുകൾ ഒഴിപ്പിക്കാൻ പ്രാദേശിക ആൻഡലൂഷ്യൻ സർക്കാർ കാഡിസിലെ അധികാരികളോട് ഉത്തരവിട്ടു.

മലാഗ, കാഡിസ് പ്രവിശ്യകൾക്കിടയിലുള്ള അതിർത്തിയിലാണ് ഈ വീടുകൾ. വെള്ളപ്പൊക്കം എത്ര പേരെ ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല.

വീണ്ടും വെള്ളപ്പൊക്ക ഭീഷണി ഉള്ളതിനാൽ സ്പെയിനിൽ ആയിരക്കണക്കിന് ആളുകൾക്ക് വീടുകളിലേക്ക് മടങ്ങാൻ കഴിയുന്നില്ല

നിരവധി നദീതീരങ്ങൾ കരകവിഞ്ഞൊഴുകുമെന്ന് മുന്നറിയിപ്പുള്ളതിനാൽ മുന്നോടിയായി ഒഴിപ്പിച്ച ആയിരക്കണക്കിന് സ്പെയിൻകാരോട് വീട്ടിലേക്ക് മടങ്ങരുതെന്ന് അധികൃതർ പറഞ്ഞു.

അൻഡലൂസിയയിലും വലൻസിയയിലും പ്രാദേശിക അധികാരികൾ കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രവിശ്യയിലും ഗ്രാനഡ, സെവില്ല, കാഡിസ്, ഹുവൽവ എന്നിവിടങ്ങളിലെ വിവിധ പട്ടണങ്ങളിലും സ്കൂളുകൾ ബുധനാഴ്ച അടച്ചിരുന്നു. നിലവിൽ അര ദശലക്ഷം കുട്ടികൾക്ക്‌ സ്കൂളുകളിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ്.

രണ്ട് ആഴ്ച മുൻപ് വലൻസിയയിൽ രൂക്ഷമായി  വലച്ച പേമാരിയുടെ മുന്നറിയിപ്പ് നൽകുന്നതിൽ സർക്കാരിന് പിഴവ് സംഭവിച്ചിരുന്നു . ഇതിന്റെ പേരിൽ പ്രളയ ബാധിത മേഖല സന്ദർശിക്കാനെത്തിയ രാജാവിനെതിരെ ചെളിയേറ് വരെ നടന്ന പശ്ചാത്തലത്തിൽ വലിയ രീതിയിലുള്ള മുൻ കരുതലുകളാണ് നിലവിൽ സ്പെയിനിൽ സ്വീകരിച്ചത്. മുൻപ്രളയം സാരമായി ബാധിച്ച ചിവയിൽ കായിക മത്സരങ്ങൾ ഉൾപ്പെടെ റദ്ദാക്കി. അതേസമയം മുൻ പ്രളയത്തിൽ കാണാതായ 23 പേർക്കായുള്ള തെരച്ചിൽ ഇനിയും തുടരുകയാണ്.

metbeat news

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment